Kerala

ആരോപണങ്ങള്‍ക്കു പിന്നാലെ പി.വി അൻവർ എംഎൽഎ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും | PV Anvar MLA to meet the Chief Minister Pinarayi Vijayan today\

മലപ്പുറം: സര്‍ക്കാരിനെ പ്രതിസിന്ധിയിലാക്കിയ ആരോപണങ്ങള്‍ സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെ പി.വി അൻവർ എംഎൽഎ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. ആഭ്യന്തര വകുപ്പിനെതിരെ ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് അൻവർ-മുഖ്യമന്ത്രി കൂടിക്കാഴ്ച നടക്കുന്നത്. ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച് വിശദമായ പരാതി അൻവർ കൈമാറും.

പൊലീസ് ഉദ്യോഗസ്ഥരായ സുജിത് ദാസിനും അജിത് കുമാറിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും കർശന നടപടിയെടുക്കാത്തതിൽ അൻവറിന് അതൃപ്തിയുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാനാണ് സാധ്യത. മന്ത്രി വി. അബ്ദുറഹ്മാൻ, കെ.ടി ജലീൽ എംഎൽഎ എന്നിവരും മുഖ്യമന്ത്രിയെ കാണും. സിപിഎമ്മിലെ പ്രധാന നേതാക്കളും അൻവറുമായി ചർച്ച നടത്തും. സംസ്ഥന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അൻവറിൻ്റെ മൊഴി രേഖപ്പെടുത്തും.