Kerala

അട്ടപ്പാടിയില്‍ ഒറ്റയാന്റെ ആക്രമണം : ഭയന്നോടുന്നതിനിടയില്‍ പ്രദേശവാസിക്ക് പരിക്ക്

കാട്ടാനയെ കണ്ട് ഭയന്നൊടുന്നതിനിടയില്‍ പ്രദേശവാസിയായ മരുതന്‍ പരിക്കേറ്റു.

അട്ടപ്പാടിയില്‍ ഒറ്റയാന്റെ ആക്രമണം. പാലക്കാട് അട്ടപ്പാടിയില്‍ ജനവാസ മേഖലയിലിറങ്ങിയ ഒറ്റയാന്‍ ഷെഡ് തകര്‍ത്തു. പുതൂര്‍ തേക്ക്പന സ്വദേശി പഴനിയുടെ കൃഷിയിടത്തിലെ ഷെഡാണ് കാട്ടാന തകര്‍ത്തത്. കാട്ടാനയെ കണ്ട് ഭയന്നൊടുന്നതിനിടയില്‍ പ്രദേശവാസിയായ മരുതന്‍ പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. പുതൂര്‍ ആര്‍ആര്‍ടി സംഘമെത്തി കാട്ടാനയെ കാടു കയറ്റി. പരുക്കേറ്റ മരുതന്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സ തേടി.