Kerala

താരമേധാവിത്വം തകര്‍ന്നു തുടങ്ങി, ഇനി പവര്‍ ഗ്രൂപ്പൊന്നും സിനിമയില്‍ ഉണ്ടാകില്ല; നടന്‍ മുകേഷ് എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന് ശ്രീകുമാരന്‍ തമ്പി

തെന്നിന്ത്യൻ സിനിമകളിൽ സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ ഏറ്റവും കുറവ് മലയാള സിനിമയിലാണ്

താരസംഘടന അമ്മയിലെ കൂട്ടരാജി ഭീരുത്വമെന്ന് ​ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. നീതിപൂർവമായ തീരുമാനം കോടതി സ്വീകരിക്കുമെന്ന് പറ‍ഞ്ഞ ശ്രീകുമാരൻ തമ്പി ആരോപണ വിധേയരെ കുറ്റവാളികളാക്കരുതെന്നും അഭിപ്രായപ്പെട്ടു. തെന്നിന്ത്യൻ സിനിമകളിൽ സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ ഏറ്റവും കുറവ് മലയാള സിനിമയിലാണ്. സിനിമയിലെ താരമേധാവിത്വം അവസാനിക്കണെന്നും ശ്രീകുമാരൻ തമ്പി മാധ്യമങ്ങളോട് പറഞ്ഞു. താരമേധാവിത്വം തകർന്നു തുടങ്ങി ഇനി പവർ ഗ്രൂപ്പൊന്നും സിനിമയിൽ ഉണ്ടാകില്ലെന്നും പറഞ്ഞ അദ്ദേഹം നടൻ മുകേഷ് എം എൽ എ സ്ഥാനം രാജിവെക്കണമെന്നും അഭിപ്രായപ്പെട്ടു.