ഡിഫന്‍സ് പെന്‍ഷന്‍കാര്‍/ കുടുംബ പെന്‍ഷന്‍കാര്‍/ സിവിലിയന്‍ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി 2024 സെപ്തംബര്‍ 6ന് തിരുവനന്തപുരത്തെ പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കരിയപ്പ ഓഡിറ്റോറിയം/ കുളച്ചല്‍ സ്റ്റേഡിയത്തില്‍ വെച്ച് ചെന്നൈയിലെ ഡിഫന്‍സ് അക്കൗണ്ട്‌സ് കണ്‍ട്രോളരുടെ നേതൃത്വത്തില്‍ `സ്പര്‍ഷ് ഔട്ട്‌റീച്ച് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായിരിക്കും. ചെന്നൈ ഡിഫന്‍സ് അക്കൗണ്ട്‌സ് കണ്‍ട്രോളര്‍ ടി. ജയശീലന്‍, IDAS തിരുവനന്തപുരം സൈനിക കേന്ദ്രം കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സലില്‍ എം.പി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഏതാനും ഡിഫന്‍സ് പെന്‍ഷന്‍കാരുടെ പരാതികള്‍ പരിഹരിച്ച ചെന്നൈയിലെ സി.ഡി.എ ഓഫീസ്, ഒരു കോടി രൂപയുടെ ചെക്കുകളും ചടങ്ങില്‍ സമ്മാനിക്കും. ഏറ്റവും ഉയര്‍ന്ന ഗുണഭോക്താവ്, കാക്ടസ് ലില്ലി ഓപ്പറേഷനില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ യു.ആര്‍.ദാസിന്റെ അമ്മ പരേതയായ ലീലാ മാരാരുടെ നോമിനിയായ നന്ദകുമാരാണ്. പരേതയായ ലീലാ മാരാരുടെ ഉദാരവല്‍ക്കരിച്ച കുടുംബ പെന്‍ഷന്റെ ആജീവനാന്ത കുടിശ്ശികയായ 69.85 ലക്ഷം രൂപയാണ് നല്‍കുന്നത്.
തിരുവനന്തപുരത്തും സമീപ ജില്ലകളിലും നിന്നും ഏകദേശം 1500 ഡിഫന്‍സ് പെന്‍ഷന്‍കാര്‍/ഫാമിലി പെന്‍ഷന്‍കാര്‍, ഡിഫന്‍സ് സിവിലിയന്‍ പെന്‍ഷന്‍കാര്‍ എന്നിവര്‍ സ്പര്‍ഷ് ഔട്ട്‌റീച്ച് പ്രോഗ്രാമില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്പര്‍ശ്, ആധാര്‍ പൊരുത്തക്കേടുകള്‍, OROP, മറ്റ് പെന്‍ഷന്‍ ചോദ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിനുള്ള സ്റ്റാളുകള്‍ സ്ഥാപിക്കും. ചെന്നൈ സി.ഡി.എ, കേരളത്തിലെയും തമിഴ്നാട്ടിലെയും സ്പര്‍ഷ് സേവന കേന്ദ്രങ്ങള്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റെക്കോര്‍ഡ് ഓഫീസ്, സൈനിക് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പെന്‍ഷന്‍കാരുടെ സംശയങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കും. സംഭവസ്ഥലത്ത് വെച്ച് തീര്‍പ്പാക്കാനാകാത്ത പരാതികള്‍ ചെന്നൈയിലെത്തിച്ച് എത്രയും വേഗം പരിഹരിക്കുന്നതാണ്.
പ്രതിരോധ പെന്‍ഷന്‍കാര്‍/കുടുംബ പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഡിഫന്‍സ് പെന്‍ഷന്‍കാര്‍ക്കും വേണ്ടി ഒരു ‘ഒറ്റ പരിഹാര മാര്‍ഗമായി’ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫന്‍സ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്മെന്റ് മുഖേന നടപ്പിലാക്കിയ ഒരു സമഗ്ര പെന്‍ഷന്‍ പാക്കേജ് ആണ് സ്പര്‍ഷ് (സിസ്റ്റം ഫോര്‍ പെന്‍ഷന്‍ അഡ്മിനിസ്ട്രേഷന്‍ -രക്ഷ). പ്രതിരോധ പെന്‍ഷന്‍കാരെ സ്പര്‍ഷ് പാക്കേജുമായി പരിചയപ്പെടുത്തുന്നതിന്, ചെന്നൈയിലെ കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്‌സ് (സിഡിഎ) തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ സ്പര്‍ഷ് ഔട്ട്‌റീച്ച് പ്രോഗ്രാം നടത്തിവരുന്നു.
CONTENT HIGHLIGHTS;SPRUSH OUTREACH PROGRAM FOR DEFENSE PENSIONERS AT PANGOD ARMY CENTER ON 6TH SEPTEMBER