Sports

ഇന്ത്യന്‍ റേസിംഗ് ലീഗ് ; ആധിപത്യം തുടര്‍ന്ന് കൊച്ചി ഗോഡ് സ്പീഡ് ‘

പ്രഥമ ഇന്ത്യന്‍ റേസിംഗ് ലീഗില്‍ എ4 വിഭാഗത്തില്‍ ലീഡ് തുടര്‍ന്ന് കൊച്ചി ഗോഡ് സ്പീഡ്. ടീമിന് വേണ്ടി ഓസ്‌ട്രേലിയില്‍ നിന്നുള്ള ഹഗ് ബാര്‍ട്ടറാണ് വിജയിച്ചത്. 19 ക്കാരനായ ബാര്‍ട്ടര്‍ മത്സരത്തില്‍ ഉടനീളം മികച്ച ആധിപത്യമാണ് പുലര്‍ത്തിയത്.ഇന്ത്യന്‍ റേസിംഗ് ലീഗ് മത്സരങ്ങളുടെ റൗണ്ട് 2 ല്‍ ആവേശകരമായ ഫിനിഷില്‍ തങ്ങളുടെ വഷളത കൈവിടാതെ നില്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ റേസിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായ ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യത്തെ നൈറ്റ് സ്ട്രീറ്റ് റേസുകള്‍ ഞായറാഴ്ച ഐലന്‍ഡ് ഗ്രൗണ്ട്‌സ് സര്‍ക്ക്യൂട്ടില്‍ വിജയകരമായി സമാപിച്ചു.ഡല്‍ഹി സ്പീഡ് ഡെമോണ്‍സ്,ഗോവ എയസ് ടീംകളാണ് നൈറ്റ് സര്‍ക്യൂട്ട് മത്സരങ്ങളില്‍ വിജയിച്ചത്.അവശേഷിക്കുന്ന രണ്ടു റൗണ്ടുകള്‍ക്ക് ശേഷം മാത്രമേ പ്രഥമ ഇന്ത്യന്‍ റേസിംഗ് ലീഗിലെ വിജയിയെ അറിയാനാകു


റേസിംഗ് പ്രമോഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച ഇന്ത്യന്‍ റേസിംഗ് ഫെസ്റ്റിവല്‍, ഇന്ത്യയിലെ മോട്ടോര്‍ സ്‌പോര്‍ട്‌സ് രംഗത്ത് വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ഇന്ത്യന്‍ റേസിംഗ് ലീഗ് (IRL), ഫോര്‍മുല 4 ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പ് (F4IC). എന്നിങ്ങനെ രണ്ട് പ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുന്നത്. നവംബര്‍ വരെ വിവിധ റൗണ്ടുകള്‍ ആയാണ് സീസണിലെ മത്സരങ്ങള്‍. കൊല്‍ക്കത്ത, ഹൈദരാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, ഗോവ, കൊച്ചി, അഹമ്മദാബാദ് എന്നീ എട്ട് നഗരങ്ങള്‍ കേന്ദ്രീകരിച്ച ടീമുകള്‍ ആകും ടീമുകള്‍ ഇന്ത്യന്‍ റേസിംഗ് ഫെസ്റ്റിവല്‍ മത്സരത്തിനിറങ്ങിയത്.

Content Highlights; Indian Racing Festival 2024