മലയാള സിനിമയിലെ യുവ നടന്മാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ തന്നെയുള്ള മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. തന്റെ വ്യക്തിപരമായ നിലപാട് കൊണ്ടും തന്റെ ആശയം കൊണ്ടും എല്ലാം മലയാള സിനിമയില്‍ വേറിട്ട് നില്ക്കുന്ന ഒരു നടന് തന്നെയാണ് ടൊവിനോ. ഇപ്പോള്‍ ഇതാ സിനിമ ജീവിതത്തെപ്പറ്റി സംസാരിക്കുകയാണ് നടന് ടൊവിനോ തോമസ്. ഇഷ്ടപ്പെട്ട ജോലി കഷ്ടപ്പാട് ഇല്ലാതെ ചെയ്യുക എന്നതാണ് എന്റെ പണിയെന്ന് പറയുകയാണ് താരം.
View this post on Instagram
‘സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമുക്ക് ബുദ്ധിമുട്ടും ടെന്‍ഷനും പ്രഷറും ഒക്കെയായിട്ട് മുന്നോട്ട് പോകാന്‍ പറ്റില്ല. അങ്ങനെയാണെന്നുണ്ടെങ്കില്‍ ഞാന്‍ വേറെ ഏതെങ്കിലും ജോലി ചെയ്തേനെ. ഇത് ഞാന്‍ ഇഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്. അത് ഞാന്‍ കഷ്ടപ്പെട്ട് ചെയ്യേണ്ടി വരിക എന്ന് പറയുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ ജോലി വലിയൊരു ഉത്തരവാദിത്തമാണ് തീര്‍ച്ചയായിട്ടും ഉത്തരവാദിത്വമാണ്. പക്ഷേ ഞാന്‍ ഈ ജോലിയില്‍ വരാന്‍ ആഗ്രഹിച്ചത് എന്തുകൊണ്ട്.. കാരണം മറ്റു ജോലികള്‍ എനിക്കിഷ്ടപ്പെടാതെ, ഈ ജോലി എനിക്കിഷ്ടപ്പെട്ടത് കൊണ്ടാണ്. ആ ഇഷ്ടപ്പെട്ട ജോലി ഏറ്റവും വൃത്തിക്ക് ചെയ്യുക.’
‘അതിനുവേണ്ടി എത്ര ഹാര്‍ഡ് വര്‍ക്ക് ചെയ്യേണ്ടി വന്നാലും അതൊരു കഷ്ടപ്പാടായി തോന്നുകയില്ല എന്നുള്ളതാണ്. അതിനു വേണ്ടിയിട്ട് എന്ത് എഫേര്‍ട്ട് എടുക്കേണ്ടി വന്നാലും അതൊരു കഷ്ടപ്പാടായി തോന്നുന്നില്ല. എന്നാല്‍ ഇതിന്റെ ഒരു പകുതിയുടെ പകുതിയുടെ പകുതി കഷ്ടപ്പാട് എനിക്കിഷ്ടമല്ലാത്ത ഒരു മേഖലയില്‍ ഞാന്‍ ജോലി ചെയ്യുന്ന സമയത്ത് എനിക്ക് ചെയ്യാന്‍ പറ്റില്ല. ഇഷ്ടപ്പെട്ട ജോലി കഷ്ടപ്പാട് ഇല്ലാതെ ചെയ്യുക എന്നതാണ് എന്റെ പണി.’, ടൊവിനോ തോമസ് പറഞ്ഞു.
STORY HIGHLIGHTS: Tovino Thomas about acting career