കറുപ്പിലും വെളുപ്പിലും കാര്യമില്ലെന്ന് പറയുമ്പോഴും ചര്‍മ്മത്തിന് വെളുത്ത നിറം ലഭിയ്ക്കാന്‍ വേണ്ടി ശ്രമിയ്ക്കുന്നവര്‍ ധാരാളമാണ്. ബ്ലീച്ചിംഗ് പോലുള്ള വഴികളും ബെളുത്ത് പാറാന്‍ സഹായിക്കുന്ന ബ്രിട്ടീഷ് ക്രീമുകളുമെല്ലാം നമ്മുടെ വിപണി കീഴടക്കിയതിന് പ്രധാനപ്പെട്ട ഒരു കാരണം ചർമ്മം വെളുപ്പിക്കാൻ തന്നെയാണ്. ചര്‍മ്മം വെളുപ്പിയ്ക്കാനായി പല മെഡിക്കല്‍ വഴികളുമുണ്ട്. അതില്‍ ഒന്നാണ് ഗ്ലൂട്ടാത്തയോണ്‍.
ചർമ്മ നിറത്തിനായി ഗ്ലൂട്ടാത്തയോണ്‍ ചികിത്സ ചെയ്യുമ്പോള്‍ അറിയേണ്ട കാര്യങ്ങളെ കുറിച്ച് തിരുവനന്തപുരം എസ്‌കെ ഹോസ്പിറ്റലിൽ നിന്നുള്ള കോസ്‌മെറ്റിക് പ്ലാസ്റ്റിക് സർജൻ ഡോക്ടർ ശാരിക ചന്ദ്രൻ പറയുന്നത്.
ഇന്ന് എല്ലാവരും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ഗ്ലൂട്ടത്തയോൺ ഇൻജെക്ഷൻ എന്നാൽ എന്ത് എന്നുള്ളത്. എന്റെ അടുക്കൽ വരുന്ന ഭൂരിഭാഗം പേരും സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യമാണ്; ചർമ്മത്തിൽ കാണുന്ന ഇരുളിച്ച, പിഗ്മെൻ്റേഷൻ, കറുത്തപാടുകൾ മാറി ചർമ്മം നിറമുള്ളതാകാൻ എന്ത് ചെയ്യണമെന്ന്. അതിനായി ചെയ്യാൻ കഴിയുന്ന ഒരു കാര്യം, ചർമ്മത്തിന് കൂടുതൽ തിളക്കം ലഭിക്കാൻ ഗ്ലൂട്ടത്തയോൺ ഇൻജെക്ഷൻ എടുക്കുക എന്നതാണ്.
ഗ്ലൂട്ടത്തയോൺ ഇൻജെക്ഷൻ ചർമ്മത്തെ എങ്ങനെ സഹായിക്കുന്നു?
ഗ്ലൂട്ടത്തയോൺ നമ്മുടെ ശരീരത്തിലെ ഒരു സ്വാഭാവിക ഘടകമാണ്, ഇത് ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. പരിസ്ഥിതിയിൽ നാം കാണുന്ന ആരോഗ്യകരമല്ലാത്ത ഘടകങ്ങളിൽ നിന്നും വിഷവസ്തുക്കളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന പ്രധാന മാർഗ്ഗമാണ് ഗ്ലൂട്ടത്തയോൺ. ഇതിലൂടെ നഷ്ടപ്പെട്ട ചർമ്മത്തിന്റെ നിറം വീണ്ടെടുത്ത് ചർമ്മം തിളക്കമുള്ളതാക്കി നിലനിർത്താൻ സഹായിക്കുന്നു.
ചർമ്മത്തിൽ ഗ്ലൂട്ടത്തയോൺ പ്രവർത്തിക്കാൻ എത്ര ദിവസം വേണ്ടി വരും?
ചർമ്മത്തിൽ ഗ്ലൂട്ടാത്തയോണിന്റെ പ്രവർത്തനം ഓരോ വ്യക്തികളെ ആശ്രയിച്ചും മെറ്റബോളിസത്തെ ആശ്രയിച്ചുമിരിക്കുന്നു. എന്നിരുന്നാലും മൂന്നോ നാലോ ആഴ്ചകൾ കൊണ്ട് തന്നെ ചർമ്മത്തിലുണ്ടാകുന്ന വ്യത്യാസം മനസിലാക്കാൻ സാധിക്കും.
എന്തുകൊണ്ടാണ് ശരീരത്തിൽ ഗ്ലൂട്ടത്തയോണിന്റെ കുറവുണ്ടാകുന്നത്?
പല കാരണങ്ങളാൽ ശരീരത്തിൽ ഗ്ലൂട്ടത്തയോണിന് കുറവ് സംഭവിക്കാം. വാർദ്ധക്യം, സമ്മർദ്ദം, അണുബാധ, റേഡിയേഷൻ, മാനസിക ആഘാതം എന്നിങ്ങനെ പല കാരണങ്ങൾ ഇതുമായി ബന്ധപ്പെടുന്നു.
എത്ര തവണ ഗ്ലൂട്ടാത്തിയോൺ കുത്തിവയ്പ്പ് എടുക്കണം?
ഗ്ലൂട്ടാത്തിയോൺ ഇൻജെക്ഷൻ ആഴ്ചയിൽ രണ്ട് ദിവസം എടുക്കാം, പക്ഷേ ആഴ്ചയിൽ 10 മുതൽ 15 വരെ സെഷനുകളിൽ എടുക്കാൻ ഞാൻ നിർദ്ദേശിക്കും.
ഗ്ലൂട്ടാത്തിയോൺ എടുക്കുന്നതിൽ എന്തെങ്കിലും അപകടമുണ്ടോ?
തീരെ ഇല്ല, മികച്ച നിരവധി ഘടകങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഗ്ലൂട്ടാത്തയോൺ ശക്തമായ ഒരു ആൻ്റി ഓക്സിഡന്റ് കൂടിയാണ്. ഇതിലൂടെ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഊർജ്ജം മെച്ചപ്പെടുത്തുകയും മാനസിക വ്യക്തത നൽകുകയും ചെയ്യുന്നു.