മിക്ക വീടുകളിലും സുലഭമായി കിട്ടുന്ന ഒരു ഫ്രൂട്ട് ആണ് പേരയ്ക്ക. പലരുടെയും ഇഷ്ടഫ്രൂട്ട് കൂടിയാണ് ഇത്. എന്നാല്‍ പേരയ്ക്ക കഴിക്കുന്നവരില്‍ എത്രപേര്‍ അതിന്റെ ഗുണങ്ങള്‍ അറിഞ്ഞു കഴിക്കുന്നുണ്ട്? വളരെ കുറവായിരിക്കും. ഔഷധഗുണങ്ങള്‍ ഏറെ ഉള്ളതിനാല്‍ പേരയ്ക്കായെ പഴങ്ങളുടെ രാജ്ഞി എന്നാണ് വിളിക്കുന്നത്. അണുക്കള്‍, ബാക്ടീരിയകള്‍, സീസണല്‍ ഫ്‌ളൂ എന്നിവയ്ക്കെതിരെ പോരാടുന്നതിന് ഇത് ഫലപ്രദമാണെന്ന് പറയപ്പെടുന്നു. പേരയ്ക്കായുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഹൃദയാരോഗ്യം
ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാല്‍ മതി. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദം കുറയ്ക്കുകയും രക്തത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും.രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുന്നു
പേരക്കയുടെ സത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ്, ദീര്‍ഘകാല രക്തത്തിലെ പഞ്ചസാര നിയന്ത്രണം, ഇന്‍സുലിന്‍ പ്രതിരോധം എന്നിവ മെച്ചപ്പെടുത്തുന്നു. അതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് പേരയ്ക്ക നല്ലതാണെന്ന് പറയപ്പെടുന്നു.
മുടിക്കും ചര്‍മ്മത്തിനും നല്ലത്
മുഖക്കുരുവിനെതിരെ പോരാടാന്‍ കഴിവുളള ആന്റി ബാക്ടീരിയല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ പേരയ്ക്കയില്‍. അവ നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുകയും നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഇവ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.ദഹന ആരോഗ്യം
പേരയ്ക്കയ്ക്ക് ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളം ഉണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇവയിലെ ഉയര്‍ന്ന നാരുകള്‍ ദഹനത്തെ സഹായിക്കുന്നു. കൂടാതെ മലബന്ധം ഒഴിവാക്കുന്നു. ഒപ്പം ആരോഗ്യകരവും സുഖപ്രദവുമായ ദഹനവ്യവസ്ഥ ഉറപ്പാക്കുന്നു.
കാഴ്ചശക്തി കൂട്ടാന്‍
കാഴ്ചശക്തിക്ക് വൈറ്റമിന്‍ എ അത്യന്താപേക്ഷിതമാണ്. വൈറ്റമിന്‍ എയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. വൈറ്റമിന്‍ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാന്‍ പേരയ്ക്ക ധാരാളമായി കഴിച്ചാല്‍ മതി. പ്രായാധിക്യം മൂലവുള്ള കാഴ്ചക്കുറവു പരിഹരിക്കാന്‍ പതിവായി പേരയ്ക്കാ ജ്യൂസ് കുടിക്കാം.
STORY HIGHLIGHTS: Health Benefits of Guava