Kerala

ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല പ്രേം കുമാറിന്; ഉത്തരവിറക്കി സാംസ്‌കാരിക വകുപ്പ്

തിരുവനന്തപുരം ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തില്‍ പ്രേം കുമാറിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. സാംസ്‌കാരിക വകുപ്പാണ് പുതിയ ഉത്തരവിറക്കിയത്.

ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായിരുന്നു പ്രേം കുമാര്‍. സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി ആര്‍ സന്തോഷാണ് ഉത്തരവിറക്കിയത്. രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേം കുമാറിന് അക്കാദമി ചെയര്‍മാന്റെ താത്കാലിക ചുമതല നല്‍കുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്.

 

Latest News