കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി. റ്റി റിപ്പോർട്ടിൽ വിശ്വാസമില്ല. റിപ്പോര്‍ട്ട് പുറത്ത് വന്ന അന്നു മുതല്‍ സിനിമാ ലോകത്തുള്ള എല്ലാ സ്ത്രീകളും അപമാനിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
ഏറ്റവും താഴെ തട്ടില്‍ ഉള്ളവര്‍ അപമാനിക്കപ്പെടുന്നവെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നത് ഒരു തരത്തില്‍ ദ്രോഹമെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. സമൂഹത്തിലും, കുടുംബത്തിലുമുള്ളവരുടെ മുന്നില്‍ അപമാനിക്കപ്പെടുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
18 പേരുടെ വിവരം ഹേമ കമ്മിറ്റിക്ക് കൈമാറി. എന്നാൽ അവർ ആരെയും വിളിച്ചില്ല. ലൈംഗിക ചൂഷണം ഉണ്ടായോ എന്നു മാത്രമാണ് ഹേമ കമ്മിറ്റി ചോദിച്ചത്. മറ്റു പ്രശ്നങ്ങളറിയാൻ അവർക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
മുഖം മറച്ചെത്തിയ പെണ്‍കുട്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്കും ഭാഗ്യലക്ഷ്മി മറുപടി പറഞ്ഞു. ഞങ്ങള്‍ മുഖം മറയ്ക്കാതെയാണ് ഇപ്പോള്‍ അവരുടെ ആരോപണത്തില്‍ ഇപ്പോള്‍ മറുപടി നല്‍കുന്നത്. ആരോപണങ്ങള്‍ നേരിടും. അപമാനിച്ചതിന് എതിരെ നിയമ നടപടി സ്വീകരിക്കും. പൊലീസില്‍ പരാതി നല്‍കും. മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കൊച്ചിയിലെ ഫെഫ്ക യോഗത്തില്‍ ഭാഗ്യലക്ഷ്മി തന്നോട് പൊട്ടിത്തെറിച്ചുവെന്നും മാധ്യമങ്ങളോട് സംസാരിച്ചതിന് രൂക്ഷമായി പ്രതികരിച്ചുവെന്ന് തൃശൂര്‍ സ്വദേശിയായ ഹെയര്‍സ്റ്റൈലിസ്റ്റ് ആരോപിച്ചിരുന്നു. മലര്‍ന്ന് കിടന്ന് തുപ്പരുതെന്ന് തന്നോട് പറഞ്ഞെന്നും ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചുവെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെയും ഡബ്ല്യൂ.സി.സിക്കെതിരെയും അവർ തുറന്നടിച്ചത്.