സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് വൈറ്റമിൻ ഡിയെ പറ്റിയാണ്. ഇന്ത്യക്കാരിൽ 70 മുതൽ 90 ശതമാനം ആളുകളും വിറ്റാമിൻ ഡിയുടെ അഭാവം നേരിടുന്നവരാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ആരോഗ്യത്തിന് പ്രധാന വില്ലനായി മാറിയിരിക്കുകയാണ് വിറ്റാമിൻ ഡിയുടെ കുറവ്. ഭക്ഷണക്രമത്തിലെ മോശം രീതികളും മാറിയ ജീവിതശൈലിയും വിറ്റാമിൻ ഡിയുടെ അളവിനെ കുറയ്ക്കുന്നതിന് കാരണമാകുന്നു. അസ്ഥികൾ മുതൽ രോഗപ്രതിരോധ ശേഷി വരെയുള്ള ആരോഗ്യാവസ്ഥകളിൽ വിറ്റാമിൻ ഡി ഒരു പ്രധാന പങ്കുവഹിക്കുന്നു.
ശരീരത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാനാകുന്ന ഏക വിറ്റാമിനാണ് വിറ്റാമിൻ ഡി. ശരീരത്തിനാവശ്യമുള്ള വിറ്റാമിൻ ഡി യുടെ 80 ശതമാനവും സൂര്യപ്രകാശത്തിൽ നിന്നാണ് ലഭിക്കുന്നത്. ബാക്കി 20 ശതമാനം ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നു. എന്നാൽ ഭക്ഷണത്തിൽ നിന്ന് കിട്ടുന്നവയിൽ ഭൂരിഭാഗവും മാംസാഹാരത്തിൽ നിന്നാണ്. മത്സ്യം, മത്സ്യ എണ്ണ, മുട്ടയുടെ മഞ്ഞക്കുരു, തുടങ്ങിയവ. സസ്യാഹാരികൾക്ക് പാൽക്കട്ടിയാണ് വിറ്റാമിൻ ഡി യുടെ സ്രോതസ്സായി പറയുന്നത്. ഇവയിൽ പലതും അമിതമായി കഴിച്ചാൽ കൊളസ്‌ട്രോൾ വരാനുള്ള സാധ്യത ഉണ്ടാവുകയും ചെയ്യും.
ശരീരവേദന, മുടികൊഴിച്ചിൽ, ഹൃദയാഘാതം തുടങ്ങി പല അസുഖങ്ങൾക്കും പ്രധാന കാരണം വിറ്റാമിൻ ഡി യുടെ കുറവാണ്. വിട്ടുമാറാത്ത ക്ഷീണം, നടുവേദന, സന്ധിവേദന, വിഷാദം, മുടികൊഴിച്ചിൽ എന്നിവയും വിറ്റാമിൻ ഡിയുടെ ലക്ഷണമാണ്.
മറ്റൊരു വിറ്റാമിനും അവകാശപ്പെടാനാവാത്ത ഗുണങ്ങൾ വിറ്റാമിൻ ഡിയ്ക്ക് സ്വന്തമായുണ്ട്. ശരീരഭാഗത്തെ നീർവീക്കം ഇല്ലാതാക്കുക, എല്ലുകളുടെയും പല്ലുകളുടെയും സാധാരണ വളർച്ചയ്ക്കും വികാസത്തിനും വിറ്റാമിൻ ഡി ആവശ്യത്തിന് ലഭിക്കുന്നത് പ്രധാനമാണ്. കാൽസിഫെറോൾ എന്നാണ് വിറ്റാമിൻ ഡി.യുടെ ശാസ്ത്രനാമം.
സൂര്യപ്രകാശത്തിൽനിന്ന് മാത്രമല്ല, ആഹാരപദാർത്ഥങ്ങളിലൂടെയും ശരീരത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നുണ്ട്. മത്സ്യം, പാലുത്പന്നങ്ങൾ, ധാന്യങ്ങൾ, തൈര്, ബീഫ്, ലിവർ, മുട്ട എന്നിവയിലൊക്കെ വിറ്റാമിൻ ഡി കൂടുതലായി അടങ്ങിയിട്ടുണ്ട്. കൂൺ വിറ്റാമിൻ ഡിയുടെ വളരെ നല്ലൊരു സ്രോതസ്സാണ്.
STORY HIGHLIGHT: Vitamin D