പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന വാചകവും മുന്നറിയിപ്പുമെല്ലാം ദിവസേന നാം കേള്‍ക്കാറുള്ളതാണ്. സിഗരറ്റ്, ബീഡി മറ്റ് പുകയില ഉത്പ്പന്നങ്ങളെല്ലാം ശരീരത്തിന് ഹാനികരമാണ് എന്നറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. സ്ഥിരമായി പുകവലിക്കുന്നവരുടെ ശരീരം അതിന് അടിമപ്പെടുന്നതിനാല്‍ പുകവലി ഉപേക്ഷിക്കുന്നതിന് വളരെയധികം പ്രചോദനം ആവശ്യമാണ്. പുകയില ഉപയോഗം മനുഷ്യന്റെ ആരോഗ്യത്തെ പൂർണ്ണമായും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്.
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം, ഓസ്ട്രേലിയൻ സ്വദേശിയായ ഒരു 52 കാരന് തൊണ്ടയിൽ രോമം വളരുന്ന അപൂർവമായ രോഗം സ്ഥിരീകരിച്ചു. പതിവായി പുകവലിച്ചിരുന്ന ഇയാൾക്ക് ശ്വാസതടസ്സവും വിട്ടുമാറാത്ത ചുമയും ഉണ്ടായതിനെ തുടർന്ന് വൈദ്യസഹായം തേടുകയായിരുന്നു. ഡോക്ടർ പരിശോധിച്ചപ്പോഴാണ് ഇയാളുടെ തൊണ്ടയിൽ വീക്കവും അമിതമായ രോമവളർച്ചയും കണ്ടെത്തിയത്. എൻഡോട്രാഷ്യൽ ഹെയർ ഗ്രോത്ത് എന്നറിയപ്പെടുന്ന ഒരു അപൂർവ രോഗാവസ്ഥയായിരുന്നു അയാളിൽ ഉണ്ടായിരുന്നത്. ഏകദേശം 2 ഇഞ്ച് നീളമുള്ള ഒമ്പതോളം രോമങ്ങളാണ് ഇയാളുടെ തൊണ്ടയിൽ വളർന്ന് വന്നിരുന്നത്. ഡോക്ടർമാർ രോമം നീക്കം ചെയ്തെങ്കിലും അവ വീണ്ടും വളരുന്നത് വലിയ വെല്ലുവിളിയായി മാറി. ഡോക്ടര്‍മാര്‍ നല്‍കിയ ആന്റിബയോട്ടിക് മരുന്നുകള്‍ ഇദ്ദേഹത്തിന് താല്‍ക്കാലിക ആശ്വാസം നൽകിയെങ്കിലും. ചികിത്സക്കിടയിലെ അമിതമായ പുകവലി വീണ്ടും രോമവളർച്ചയ്ക്ക് കാരണമായി എന്ന് കണ്ടെത്തുകയും. അങ്ങനെ 2022 ൽ ഇയാൾ പുകവലി പൂർണമായി ഉപേക്ഷിക്കുകയും ചെയ്തു.
പുകവലി എത്രത്തോളം ശരീരത്തിന് ഹാനീകരമാണെന്ന് പറഞ്ഞാലും ഇതിപ്പോഴും പതിവായി കൂടെ കൊണ്ട് നടക്കുന്നവർ നിരവധിയാണ്. പുകയില ഉപയോഗിക്കുന്നവരിൽ കൂടുതലായി ചുമ, ശ്വാസതടസ്സം, ക്യാൻസർ, മാറ്റ് ശ്വസന സംബന്ധമായ അനേകം രോഗങ്ങളെ വളർത്തിയെടുക്കുന്നതിനോടൊപ്പം സ്‌ട്രോക്കിനും കാരണമാകുന്നു. മാത്രമല്ല അമിത പുകവലി രോഗ പ്രതിരോധശേഷിയെ കുറയ്ക്കുന്നത് മൂലം ബാക്‌ടീരിയൽ, വൈറൽ അണുബാധ കൂടാനും കാരണമാകുന്നു. പുകവലിക്കുന്ന ഒരു വ്യക്തി സ്വന്തം ആരോഗ്യനില മാത്രമല്ല നശിപ്പിക്കുന്നത്. ചുറ്റുമുള്ള ആളുകളുടെ ആരോഗ്യത്തെയും അപകടമാക്കുന്നു. പ്രതിവർഷം 5 ദശലക്ഷം മരണങ്ങൾക്കും കാരണം പുകവലിയാണ്.