14 ഇലട്രിക്ക് ബസ് സര്‍വീസ് നടത്തി KSRTC വികാസ് ഭവന്‍ യൂണിറ്റ് നേടിയത് മാസം അരക്കോടി രൂപയെന്ന റെക്കോര്‍ഡ് നേട്ടം. വെറും 14 സര്‍വീസ് നടത്തിയാണ് തലസ്ഥാന സിറ്റിയില്‍ നിന്നും ഇത്രയും മികച്ച കളക്ഷന്‍ നേടിയിരിക്കുന്നത്. ജനുവരിയില്‍ 19.72 ലക്ഷമായിരുന്നു കളക്ഷനെങ്കില്‍ ആഗസ്റ്റ് മാസം 24 ലക്ഷം രൂപ അധികമായി നേടി വരുമാനം 43.81 ലക്ഷമായി ഉയര്‍ന്നു. വരുമാനം കുറഞ്ഞ സര്‍വീസുകള്‍ പുന ക്രമീകരിക്കണമെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെയും KSRTC CMD യുടെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇലക്ട്രിക് ബസുകളുടെ ഷെഡ്യൂളുകള്‍ റീ അറേഞ്ച് ചെയ്തത് വഴി ശരാശരി ദിവസ വരുമാനം 64,000ല്‍ നിന്ന് 1.5.ലക്ഷമായി.
സാധാരണ ഡിപ്പോകളില്‍ ഷെഡ്യൂളുകള്‍ പരിഷ്‌ക്കരിക്കുമ്പോള്‍ നിലവിലെ മാസവരുമാനം ആകെ 1 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെയാണ് വര്‍ധിക്കുന്നത്. എന്നാല്‍, വികാസ് ഭവന്‍ യുണിറ്റില്‍, വരുമാനത്തിന്റെ ഇരട്ടിയാണ് വര്‍ധിച്ചത്. ജീവനക്കാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ നിലവിലുണ്ടായിരുന്ന പ്രധാന ട്രിപ്പുകള്‍ നിലനിര്‍ത്തി. എന്നാല്‍, വലിയ നഷ്ടത്തില്‍ ഓടുന്ന റൂട്ടുകള്‍ ക്രമീകരിച്ചു. ഇങ്ങനെ പ്രായോഗികമായി എടുത്ത നടപടികളിലൂടെയാണ് വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് വികാസ് ഭവന്‍ യുണിറ്റ് ഓഫീസര്‍ CP പ്രസാദ് പറയുന്നു.
ഒരു കിലോ മീറ്റര്‍ സര്‍വീസ് നടത്തുമ്പോള്‍ കുറഞ്ഞത് 65 രൂപ ലഭിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഇലട്രിക് ബസുകളെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. റെക്കോര്‍ഡ് വരുമാനം നേടിക്കൊണ്ട് വന്ന മുഴുവന്‍ ജീവനക്കാരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. വികാസ് ഭവന്‍ യുണിറ്റിലെ ഇന്‍സ്‌പെക്ടര്‍ S.J പ്രദീപിനാണ് ഇലട്രിക്ക് ബസുകളുടെ ചുമതല. 2023ലെ ഓണത്തിന് തമ്പാനൂര്‍ യുണിറ്റിലും ഓണദിവസങ്ങളിലെ 10 ദിവസം കൊണ്ട് 4 കോടി 40 ലക്ഷം വരുമാനം നേടിയിരുന്നു. ഇതിന് അന്നത്തെ CMD ബിജു പ്രഭാകര്‍ പ്രദീപിനെ ആദരിക്കുകയും ചെയ്തിട്ടുണ്ട്.
ഈ ഓണക്കാലത്തും കളക്ഷനില്‍ റെക്കോര്‍ഡിട്ട് KSRTC മുന്നോട്ടു പോകണമെന്നു തന്നെയാണ് യാത്രക്കാരും ആഗ്രഹിക്കുന്നത്. ഇലക്ട്രി ബസുകള്‍ സിറ്റിയുടെ അവശ്യഘടകമായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഈ ബസിലടക്കം ജോലി ചെയ്യുന്നവരുടെ ഓണം എന്താകുമെന്ന ആശങ്കയും ജീവനക്കാര്‍ പങ്കുവെയ്ക്കുന്നുണ്ട്. ഓണത്തിന് ഒറ്റ ഗഡുവായി ശമ്പളം കിട്ടുമെന്ന പ്രതീക്ഷ കൈവിടാതെയാണ് റെക്കോര്‍ഡ് കളക്ഷന്‍ നേടാന്‍ ജീവനക്കാര്‍ കൈമെയ് മറന്ന് ജോലി ചെയ്യുന്നത്. അങ്ങനെയുള്ള ജീവനക്കാരെ KSRTC മാനേജ്‌മെന്റും വകുപ്പു മന്ത്രി ഗണേഷ്‌കുമാറും ഇടതുപക്ഷ സര്‍ക്കാരും കൈവിടില്ലെന്നാണ് കരുതുന്നത്. ഓണക്കാലത്ത് ഒരു KSRTC ജീവനക്കാരന്റെയും കണ്ണു നിറയാനോ വിഷമിക്കാനോ തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സര്‍ക്കാര്‍ സമ്മതിക്കരുത്.
CONTENT HIGHLIGHTS; KSRTC Electric Bus Service: Vikas Bhavan Unit with Record Collection