Kerala

മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവ് ഉത്തരവിട്ട് തിരുവനന്തപുരം പോക്സോ കോടതി- pocso case thiruvananthapuram

സ്വന്തം മകളെ ലൈംഗീകമായി പീഡിപ്പിച്ച 37 കാരനായ അച്ഛന് മരണം വരെ കഠിന തടവ് വിധിച്ച് തിരുവനന്തപുരം പോക്സോ കോടതി ജില്ലാ ജഡ്ജി എം പി ഷിബു

സ്വന്തം മകളെ ലൈംഗീകമായി പീഡിപ്പിച്ച 37 കാരനായ അച്ഛന് വിവിധ വകുപ്പുകളിലായി മൂന്ന് തവണ  മരണം വരെ കഠിന തടവ് വിധിച്ച് തിരുവനന്തപുരം പോക്സോ കോടതി ജില്ലാ ജഡ്ജി എം പി ഷിബു .

കുട്ടിയ്ക്ക് ഒന്നര വയസ്സുള്ളപ്പോൾ അമ്മ മരിച്ചതിനെ തുടർന്ന് അച്ഛനാണ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തിരുന്നത്. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതലെ അച്ഛൻ കുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്തുവരികയായിരുന്നു. പീഡനം സഹിക്കാതെ വന്നപ്പോൾ കുട്ടി ക്ലാസ് ടീച്ചറിനോട് അച്ഛന്റെ ക്രൂരതയെപ്പറ്റി പറഞ്ഞു . തുടർന്ന് അധ്യാപകർ ഈ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും ഇതുവഴി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

ഒരു വർഷത്തിനുള്ളിൽ തന്നെ വിചാരണ നടത്തി പ്രതിയ്ക്ക് മതിയായ ശിക്ഷതന്നെ പോലീസ് വാങ്ങി നൽകി. അരുവിക്കര പോലീസ് ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.

STORY HIGHLIGHT: pocso case thiruvananthapuram