അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ പോലീസ് എസ്.ഐയെ ശിക്ഷിച്ച് ഹൈക്കോടതി ജഡ്ജി. രണ്ട് മാസത്തെ തടവിനാണ് എസ്.ഐ റിനീഷിനെതിരെ ജസ്റ്റിസ് ദേവരാമചന്ദ്രന്‍ ശിക്ഷ വിധിച്ചത്. എന്നാല്‍, വിധിച്ചതിനു തൊട്ടുപിന്നാലെ ഒരു വര്‍ഷത്തേക്ക് സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത് എന്ന വ്യവസ്ഥയില്‍ ശിക്ഷ കോടതി തന്നെ മരവിപ്പിക്കുകയും ചെയ്തു. ആലത്തൂരില്‍ അഭിഭാഷകനോട് എസ്.ഐ മോശമായി പെരുമാറി എന്ന പരാതിയില്‍ ആരോപണ വിധേയനായ എസ്.ഐ വി.ആര്‍ റിനീഷിനെതിരേയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
രണ്ട് മാസത്തെ തടവിനാണ് എസ്.ഐ റിനീഷിനെതിരെ ജസ്റ്റിസ് ദേവരാമചന്ദ്രന്‍ ശിക്ഷ വിധിച്ചത്. പിന്നാലെ ഒരു വര്‍ഷത്തേക്ക് സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത് എന്ന വ്യവസ്ഥയില്‍ ശിക്ഷ കോടതി മരവിപ്പിച്ചു. വാഹനാപകട കേസുമായി ബന്ധപ്പെട്ട് ആലത്തൂര്‍ സ്റ്റേഷനില്‍ ഹാജരായ അഡ്വ. ആക്വിബ് സുഹൈലിനോടാണ് ആലത്തൂര്‍ എസ്ഐ തട്ടിക്കയറിയത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് എസ്‌ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ പൊതുജനങ്ങളോടുള്ള ‘എടാ പോടാ വിളികള്‍’ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി വീണ്ടും സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം കര്‍ശനമായി നടപ്പാക്കണം എന്ന് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചിരുന്നു. സംഭവത്തിലെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി പൊലീസ് സ്റ്റേഷന്‍ ഭയം ഉളവാക്കുന്ന സ്ഥലമാകരുതെന്നും ഏതൊരു സര്‍ക്കാര്‍ ഓഫീസും പോലെ ആകണമെന്നും നിരീക്ഷിക്കുകയും ചെയ്തിരുന്നു.
ഹൈക്കോടതിയില്‍ ഓണ്‍ലൈനായി ഹാജരായ ഡി.ജി.പി ഷെയ്ഖ് ദര്‍വേസ് സാഹിബിനാണ് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. പൊലീസ് സ്റ്റേഷനെ ടെറര്‍ സ്ഥലമാക്കേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞിരുന്നു. മോശം വാക്കുകള്‍ ഉപയോഗിച്ചാല്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയും എന്ന് ആരാണ് പൊലീസിനോട് പറഞ്ഞതെന്ന് ചോദിച്ച കോടതി, അധികാരമില്ലാത്ത ജനങ്ങളോട് ഇത്തരം കാര്യങ്ങള്‍ ആവാം എന്ന് കരുതരുതെന്നും കോടതി പറഞ്ഞിരുന്നു.
CONTENT HIGHLIGHTS;The lawyer was mistreated; Court sentences SI to 2 months imprisonment; Later, the punishment was temporarily suspended