Kerala

കെ​എ​സ്ആ​ർ​ടി​സി സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ പെ​ൻ​ഷ​ൻ ഓ​ണ​ത്തി​ന് മു​ൻ​പ് ന​ൽ​ക​ണം: ഹൈ​ക്കോ​ട​തി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ സെപ്തംബർ മാസത്തെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി. ഇക്കാര്യം പാലിക്കുമെന്ന് കെഎസ്ആർടിസി കോടതിയിൽ ഉറപ്പ് നൽകി.

ഓഗസ്റ്റ് മാസത്തെ പെൻഷൻ വിതരണം തുടങ്ങിയതായി സ്റ്റാന്റിംഗ് കൗൺസിൽ സിംഗിൾ ബെഞ്ചിനെ അറിയിച്ചു. ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് അടക്കം നൽകിയ കോടതിയലക്ഷ്യ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

കാ​ട്ടാ​ക്ക​ട​യി​ൽ കെ​എ​സ്ആ​ർ​ടി​സി മു​ൻ ജീ​വ​ന​ക്കാ​ര​ൻ ആ​ത്മ​ഹ​ത്യ​ചെ​യ്ത​ത് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ നേ​ര​ത്തെ വ​ന്നി​രു​ന്നു. മു​ൻ​പ് ന​ട​ന്ന സി​റ്റിം​ഗി​ലും പെ​ൻ​ഷ​ൻ എ​ത്ര​യും വേ​ഗം വി​ത​ര​ണം​ചെ​യ്യ​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

നാ​ല് കെ​എ​സ്ആ​ർ​ടി​സി മു​ൻ ജീ​വ​ന​ക്കാ​ർ ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്നി​ല്ലേ എ​ന്ന് കോ​ട​തി നേ​ര​ത്ത ചോ​ദി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് കോ​ട​തി ഇ​പ്പോ​ൾ സ​ർ​ക്കാ​രി​ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.