തിരക്കിട്ട ദിവസങ്ങളിലും ശരീരഭാര നിയന്ത്രണത്തിന്റെ ഭാഗമായോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടോ പലപ്പോഴും പ്രഭാത ഭക്ഷണം മുടക്കുന്നവരാണ് നമ്മളിൽ ഏറെയും പേർ.
എന്നാൽ ഭക്ഷണ സമയങ്ങളിൽ ഏറ്റവും പ്രധാനമാണ് പ്രഭാതഭക്ഷണം. ഒരു ദിവസത്തിനു വേണ്ട ഊർജ്ജവും പോഷകങ്ങളും പ്രധാനം ചെയ്യാൻ ഇത് ഒരു ആവിശ്യഘടകമാണെന്ന് അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല; എങ്കിലും ഒഴിവാക്കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുകയാണെങ്കിൽ അതിനർത്ഥം നിങ്ങളുടെ ശരീരത്തിന് ഏകദേശം 12 മണിക്കൂറോളം ആവശ്യമായ ഇന്ധനം ഇല്ലാതെ പോയി എന്നാണ്.
ഈ ഒഴിവാക്കലിലൂടെ ശരീരത്തിൽ പലവിധ മാറ്റങ്ങളും ഉണ്ടാകുന്നു. അതിൽ ഒന്നാണ് മാനസികാവസ്ഥയെയും ഊർജ്ജ നിലയെയും മോശമായി ബാധിക്കുന്നു എന്നത്. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നതിലൂടെ അത്യധികം ക്ഷീണവും വൈജ്ഞാനിക പ്രവർത്തനങ്ങളുടെ തകരാറിനും കാരണമാകുന്നു.
പ്രഭാത ഭക്ഷണം നിങ്ങളുടെ ശ്രദ്ധയെയും, ഓർമ്മയെയും, കൂടാതെ ആളുകളുടെ ഒരു ദിവസത്തെ മൊത്തം പ്രകടനം തന്നെ മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക, ഹൃദ്രോഗ സാധ്യത കൂടുക, ശരീരഭാരം കൂടുക, മെറ്റബോളിസം മന്ദഗതിയിലാകുക, ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത കൂടുക, അസിഡിറ്റി ലെവൽ കൂടുക, മാനസികാവസ്ഥയെയും ഊർജ്ജ നിലയെയും മോശമായി ബാധിക്കുക തുടങ്ങി നിരവധി ശാരീരിക അസ്വസ്ഥതകൾ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ പ്രകടമാകുന്നു.
STORY HIGHLIGHT: skipping breakfast problems