തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ മന്ത്രി സ്ഥാനത്തുനിന്നു മാറ്റാൻ എൻസിപിയിൽ ശക്തമായ നീക്കം. സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയുടെ പിന്തുണയോടെയാണ് നീക്കം നടക്കുന്നത്. ചാക്കോ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ മന്ത്രി സ്ഥാനത്തു നിന്നു മാറ്റിയാൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്ന് ആവർത്തിക്കുകയാണ് ശശീന്ദ്രൻ. ചർച്ചക്ക് വന്ന പാർട്ടി നേതാക്കളോടും ശശീന്ദ്രൻ തന്റെ നിലപാട് വ്യക്തമാക്കി.
തോമസ് കെ തോമസ് എംഎൽഎയാണ് എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനാണ് സമ്മർദ്ദം ചെലുത്തുന്നത്. അദ്ദേഹത്തിന് പി സി ചാക്കോയുടെ പിന്തുണയുണ്ട്. മന്ത്രി സ്ഥാനത്ത് നിന്ന് മാറാൻ ശശീന്ദ്രൻ തയ്യാറാകണമെന്നാണ് ഇരുവരുടെയും ആവശ്യം.
എന്നാൽ ശശീന്ദ്രൻ ഈ ആവശ്യത്തോട് ശശീന്ദ്രന് ഒട്ടും വഴങ്ങിയിട്ടില്ല. മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വന്നാൽ താൻ എംഎൽഎ സ്ഥാനവും രാജിവെക്കും എന്നാണ് ശശീന്ദ്രൻ്റെ ഭീഷണി. വിഷയത്തില്‍ തോമസ് കെ തോമസ് നാളെ ശരദ് പവാരിനെ കാണും.