കൊച്ചി: വൈദ്യുതി നിരക്കു വർധനയ്ക്ക് കെഎസ്ഇബി നൽകിയ അപേക്ഷയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇന്നു കൊച്ചിയിൽ തെളിവെടുപ്പു നടത്തും. എറണാകുളം ടൗൺഹാളിൽ രാവിലെ 10.30ന് ആരംഭിക്കും. ജൂലൈ 1 മുതൽ 2027 മാർച്ച് 31 വരെയുള്ള കാലത്ത് കെഎസ്ഇബി പ്രതീക്ഷിക്കുന്ന വരവും ചെലവും കണക്കാക്കി ബോർഡിന് സമർപ്പിച്ച അപേക്ഷയിലാണു തെളിവെടുപ്പ്.
പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതുൾപ്പെടെയുണ്ടായ ഭാരിച്ച നഷ്ടം കണക്കാക്കി വൈദ്യുതി നിരക്കു വർധിപ്പിക്കണമെന്ന ആവശ്യമാണു ബോർഡിന്റെ അപേക്ഷയിൽ. ഹിയറിങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് കത്ത് വഴിയോ, ഇ മെയിൽ വഴിയോ കമ്മിഷനെ അഭിപ്രായങ്ങൾ അറിയിക്കാം. ഈ മാസം 10 നു വൈകിട്ട് 5 നു മുൻപു അഭിപ്രായങ്ങൾ ലഭിക്കണം. ഇമെയിൽ: [email protected]. വിലാസം : സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ, കെപിഎഫ്സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010.