Kerala

സൈബർ ആക്രമണത്തിനായി വ്യാജ ഐഡികൾ; വ്യക്തിഹത്യ നിയമപരമായി നേരിടുമെന്ന് ഡബ്ല്യുസിസി | Character assassination to be prosecuted says WCC

കൊച്ചി: തങ്ങൾക്കെതിരെ സൈബർ ആക്രമണത്തിനായി ചിലർ വ്യാജ ഐഡികൾ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും വ്യക്തിഹത്യ നിയമപരമായി നേരിടുമെന്നും വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) വ്യക്തമാക്കി. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകർക്കാൻ പുരുഷാധിപത്യ സമൂഹം എല്ലാ കാലത്തും ചെയ്യാറുള്ള കാര്യങ്ങളാണു വ്യക്തിഹത്യകളെന്നും അതിനെ നേരിട്ട് മുന്നോട്ടു പോകുമെന്നും സമൂഹമാധ്യമത്തിലൂടെ ഡബ്ല്യുസിസി പ്രതികരിച്ചു.

നേരത്തേ വന്ന സൈബർ ആക്രമണങ്ങളുടെ തീയിൽ വാടാതെ പിടിച്ചുനിന്ന ഞങ്ങൾ‌ക്കു നന്ദി പറയേണ്ടതും അവരോടു തന്നെയാണ്. ഞങ്ങളെ കൂടുതൽ ശക്തരാക്കിയതിന്, ഇനിയും ശക്തരാക്കുന്നതിന്. ജോലി ചെയ്യാനുള്ള അവസരത്തിനും ജോലിസ്ഥലത്ത് സ്ത്രീയുടെ അന്തസ്സ് സംരക്ഷിക്കാനും തൊഴിലിടത്ത് സ്ത്രീക്കു കൂടി അനുകൂലമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനുമാണു ഞങ്ങൾ ശ്രമിക്കുന്നത്. – ഡബ്ല്യുസിസി വ്യക്തമാക്കി.

ഗായിക സുചിത്രയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും തന്റെ പേരിലുള്ള ആരോപണങ്ങൾ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കട്ടേയെന്നും നടി റിമ കല്ലിങ്കൽ. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.