കോമഡി ഷോകളിലൂടെ സിനിമയിൽ സജീവമായ താരമാണ് സാജു നവോദയ. പാഷാണം ഷാജി എന്ന പേരിലാണ് താരം ശ്രദ്ധ നേടിയിട്ടുള്ളത്. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്.. താരത്തിന്റെ ഓരോ ചിത്രങ്ങളും വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാഗമായും താരം മാറിയിട്ടുണ്ട്. വലിയൊരു ആരാധകനിരയെ തന്നെയാണ് താരം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സ്വന്തമാക്കിയത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്..
“എന്റെ വീട് വിറ്റിട്ട് പാവപ്പെട്ട ഒരാൾക്ക് വീട് വെച്ച് കൊടുത്തിരുന്നു ഞാൻ. ഇപ്പോൾ ഞാൻ വാടകവീട്ടിലാണ് താമസം. ഒരു ക്യാൻസർ രോഗമുള്ള ആൾക്ക് മരുന്ന് വാങ്ങിക്കൊടുക്കുവാൻ പോയപ്പോഴാണ് വെറും ഷീറ്റ് വിരിച്ച് ജീവിക്കുന്നവരുടെ വീട് കണ്ടത്. രണ്ട് പെൺകുട്ടികളായിരുന്നു അവർക്ക്. അവർ ടോയ്ലറ്റിൽ പോകുന്നത് പുലർച്ചയും നട്ടപ്പാതിരായിക്കും ആണ്..അത് കേട്ടപ്പോൾ ഒരു ചെറിയ വീട് അവർക്കായി ഉണ്ടാക്കി കൊടുക്കാം എന്ന് ഭാര്യ പറഞ്ഞു..നാട്ടുകാർ കൂടിക്കൂടി, അപ്പോൾ അവർ പറഞ്ഞു വലിയൊരു വീട് വയ്ക്കാന്ന്. കട്ടയൊക്കെ എല്ലാവരും കൂടി ചേർന്ന് ചുമക്കാം എന്ന്. പക്ഷേ നാട്ടുകാരുടെ ഉത്സാഹം ഒരു ദിവസം കൊണ്ട് തീർന്നു. ആ വലിയ വീട് ഞാൻ ഒറ്റയ്ക്ക് വെക്കേണ്ടതായി വന്നു. അതിനായി ഞാൻ എന്റെ വീട് വിറ്റു. എന്റെ വീട് വിറ്റിട്ടാണ് ആ വീട് വച്ചു കൊടുത്തത്. ആ കുടുംബം ഇപ്പോൾ ഹാപ്പിയാണ്. അവർ എപ്പോഴും വിളിക്കും. ഞാനും ഇപ്പോൾ സന്തോഷത്തിലാണ്. എന്റെ സന്തോഷമാണ് എന്റെ ജീവിതം”
ചെറിയൊരു കാര്യം ചെയ്താലും അത് വലുതാക്കി കാണിക്കുന്ന പലരും ഇദ്ദേഹത്തെ പോലെയുള്ളവരെ കണ്ടുപഠിക്കണം എന്നാണ് ചിലർ കമന്റുകളിലൂടെ പറയുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ ഇതിന് മികച്ച കമന്റുകളുമായി എത്തുന്നത്.
Story Highlights ; Saju Navodhya Life