ഒമാൻ കസ്റ്റംസിന്റെ കംപ്ലയൻസ് ആൻഡ് റിസ്ക് അസസ്മെന്റ് ഡിപ്പാർട്ട്മെന്റ് അൽ ആമിറാത്തിലെ ഏഷ്യൻ തൊഴിലാളിയുടെ വീട്ടിൽ റെയ്ഡ് നടത്തുകയും 11,500ലധികം പെട്ടി നിരോധിത സിഗരറ്റ് പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം, സീബ് മാർക്കറ്റിലെ ഒരു കടയിൽ റെയ്ഡ് നടത്തി 430 പെട്ടി സിഗരറ്റും 305 കിലോഗ്രാം പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.