കേരളത്തിലെ പതിനെട്ട് വയസ്സിന് മുകളിലുള്ള വ്യക്തികളിൽ 11.36 ശതമാനം പേർക്കും ചികിത്സ ലഭിക്കേണ്ട വിധത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് ദേശീയ മാനസികാരോഗ്യ സർവേ കണ്ടെത്തിയിട്ടുണ്ട്. വിഷാദരോഗവും ഉത്കണ്ഠാരോഗവും ഉൾപ്പെടെയുള്ള അവസ്ഥകളാണ് മിക്ക ആളുകളിലും പ്രകടമാകുന്നത്. എന്നാൽ ഗൂഗിൾ വഴി അറിവ് തേടുന്ന ശീലം വർദ്ധിക്കുന്നുണ്ടെങ്കിലും. അത് ശാസ്ത്രീയമായ രീതിയിൽ സഹായം തേടുന്ന രീതിയിൽ പ്രതിഫലിക്കുന്നില്ല.
മോട്ടിവേഷണൽ പ്രഭാഷണങ്ങൾ കേൾക്കുന്നതും സെൽഫ് ഹെൽപ്പ് തേടലുമൊക്കെ കൂടിവരുന്നുണ്ടെങ്കിലും. ഇതൊക്കെ വ്യക്തിപരമായ പ്രശ്നപരിഹാരം നൽകുന്നു എന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും തന്നെ ഇല്ല. മാത്രമല്ല ഓൺലൈനിൽ കൂടെ ലക്ഷണങ്ങൾ വെച്ച് സെർച്ച് ചെയ്ത് തനിക്ക് എന്തോ മാരകഅസുഖമാണെന്ന് കരുതുന്ന തെറ്റായ രീതിയും പുതിയ കാലത്ത് ധാരാളമായി പിറവിയെടുക്കുന്നുണ്ട്. എന്നിരുന്നാലും മാനസിക പ്രശ്നത്തിൽ ഡോക്ടറെ സമീപിക്കുന്നത് മോശമാണെന്നും നാണക്കേടാണെന്നും കരുതുന്നവർ ഇപ്പോഴുമുണ്ട്. സൈക്കാട്രിസ്റ്റിനെ കണ്ട് വൈദ്യസഹായം തേടുന്നവരെ പരിഹാസക്കണ്ണിലൂടെ കണ്ട് വേർതിരിച്ചു നിർത്തുന്ന മോശം പ്രവണത ഇന്നും കുറവല്ല. ഇതൊക്കെ കൊണ്ടാണ് പലരും മാനസികാരോഗ്യത്തിന് ശാസ്ത്രീയ ചികിത്സകളിൽ നിന്നും കഴിവതും ഒഴിഞ്ഞുമാറുന്നത്. വേണ്ടനേരത്ത് ശരിയായ ചികിത്സ സ്വീകരിക്കാതെയിരിക്കുന്നത് കൂടുതൽ സങ്കീർണമായ അവസ്ഥയിലേക്ക് തള്ളിവിടുന്നു.
മരുന്നില്ലാതെ അതിവേഗം സൗഖ്യം വാഗ്‌ദാനം ചെയ്യുന്ന വ്യാജ ചികിത്സാരീതിയും യൂട്യൂബ്, വെബ്സൈറ്റ് എന്നിവ നൽകുന്ന അബദ്ധധാരണകളും ധാരാളമായി മനോരോഗ മേഖലയിലുണ്ട്. രോഗ ലക്ഷണങ്ങൾ വെച്ചുള്ള അനാവശ്യമായ ഗൂഗിൾ സെർച്ചിങ്‌പ്പോലും ആളുകളെ കൂടുതൽ മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിയിടുന്നു. തുറന്ന മനസ്സോടെ മാനക്കേടിനെ ഭയക്കാതെ മനോരോഗത്തിന് ചികിത്സാസഹായം തേടേണ്ടത് വളരെ ആവശ്യമാണ്.
STORY HIGHLIGHT:mental health