ചായകുടിക്കുന്നവര്‍ക്ക് ചായ ഉണ്ടാക്കാന്‍ അറിയാമായിരിക്കുമോ ?. എങ്കില്‍ ഈ ചോദ്യങ്ങള്‍ പ്രസക്തമാണ്. ചായ ഉണ്ടാക്കുമ്പോള്‍ ചായപ്പൊടി ആദ്യമേ ഇടുന്നതാണോ തിളച്ചു കഴിഞ്ഞ് ഇടുന്നതാണോ നല്ലത്…?. അങ്ങനെ ചെയ്യുന്നത് രുചിയില്‍ എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ സഹായിക്കുമോ?. ഇതൊരു വലിയ ചോദ്യമാണ്. എന്നാല്‍, എത്ര വലിയ ചോദ്യത്തിനും ഉത്തരമുണ്ടെന്ന് മറക്കരുത്. ഈ ചായ ചോദ്യത്തിന് ശാസ്ത്രീയമായ ഒരു ഉത്തരമുണ്ട്. പരീക്ഷിച്ച് നോക്കി വിജയിച്ച ശേഷം മാത്രം കൈയടിച്ചും സമ്മതിച്ചാല്‍ മതി. ‘തേയില’ എന്നത് ഒരു മരുന്നാണ്.
നല്ല കടുപ്പത്തിലൊരു ചായ കുടിച്ചാല്‍ നമ്മള് പോലുമറിയാതെ ശരീരത്തിന് ഉന്മേഷം ഉണ്ടാകും. ഇതൊക്കെയാണെങ്കിലും ചായ നല്ലതാകണമെങ്കില്‍ അതിലിടുന്ന തേയിലയും നല്ലതാകണ്ടേ. അതറിയണമെങ്കില്‍ തേയില എസ്റ്റേറ്റില്‍ തന്നെ പോയി നോക്കേണ്ടി വരും. കേരളത്തിലെ ഒരു വലിയ തേയില എസ്റ്റേറ്റ് സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയപ്പോഴാണ് ചായയെക്കുറിച്ചുള്ള സങ്കല്പം തന്നെ മാറി മറിഞ്ഞത്. അവിടുത്തെ തേയില ഫാക്ടറി സന്ദര്‍ശിച്ചു. അവിടെ ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അവര്‍ കാണിച്ചു തന്നു.
സാധാരണ രീതിയില്‍ നമ്മള് ചായ ഇടുന്നത്, വെള്ളം തിളയ്കുമ്പോള്‍ അതിലേക്ക് തേയിലപ്പൊടി ഇടാറാണ് പതിവ്. അല്ലെങ്കില്‍ തേയിലയും പഞ്ചസാരയും ആദ്യമേ തന്നെ വെള്ളത്തിലിട്ട് തിളപ്പിക്കും. പക്ഷേ, അവിടെ ചെന്നപ്പോഴാണ് മനസ്സിലായത് ഇത് രണ്ടും തെറ്റായ രീതിയാണെന്ന്. വെള്ളം അല്ലെങ്കില്‍ പാല് തിളപ്പിച്ച് മാറ്റി വെച്ചശേഷം അതിലേക്ക് തേയിലപ്പൊടി ഇടണം. ഇട്ടശേഷം ഉടന്‍ തന്നെ ഒരു അടപ്പുകൊണ്ട് അത് മൂടുണം. മൂന്നോ നാലോ മിനിറ്റുകള്‍ കഴിഞ്ഞു അതെടുത്ത് അരിച്ച് ഗ്ളാസ്സിലേക്ക് പകര്‍ത്താം. കുടിക്കാം. പ്രത്യേകം ശദ്ധിക്കുക, പഞ്ചസാര വേറേ മാത്രമേ ഇടാവൂ.
അതിന് കാരണമായി പറഞ്ഞത്, തുറന്നുവച്ച് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്കോ പാലിലേക്കോ തേയില ഇട്ടാല്‍ തേയിലയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ്, ഗ്ലൈക്കോസൈഡ്സ്, തിയോഗല്ലിന്‍ എന്നിവയെല്ലാം ബാഷ്പീകരിച്ച് അന്തരീക്ഷത്തിലേക്ക് പോകും. പിന്നെ നമുക്ക് ബാക്കി കിട്ടുന്നത് വെറും കളര്‍ വെള്ളം മാത്രമാകുമെന്നാണ്. ഇവയെല്ലാം പോയിക്കഴിഞ്ഞാല്‍ പിന്നെ ചായ കുടിച്ചാല്‍ ഉന്മേഷം കിട്ടില്ല. ഒരിക്കലും മധുരം വെള്ളത്തിനൊപ്പം, അല്ലെങ്കില്‍ പാലിനൊപ്പം ഇട്ടു തിളപ്പിക്കരുത്.
പഞ്ചസാരയുടെ കെമിക്കല്‍ സ്വഭാവം ചായയുടെ അസ്സല് രുചിയില്‍ മാറ്റങ്ങള്‍ വരുത്തും. രുചി വിത്യാസം അറിയാനും ചില ചിട്ടവട്ടങ്ങളുണ്ട്. ഒന്നു രണ്ടു പ്രാവശ്യം ഈ രീതിയില്‍ ചായ ചെയ്തു നോക്കിയ ശേഷം വ്യത്യാസം വിലയിരുത്തി നോക്കണം. കാരണം നിലവിലെ രുചി രസിച്ച് ശീലിച്ച നമ്മുടെ നാവ് ആദ്യം പുതുരുചി അംഗീകരിച്ചെന്നു വരില്ല. എന്നാല്‍, പുതിയ രൂചിയെ തള്ളിക്കളയാനുള്ള സാധ്യത വളരെ കൂടുതലുമാണ്. പക്ഷെ, തേയിലയുടെ യഥാര്‍ഥ രുചി തിരിച്ചറിഞ്ഞു തുടങ്ങാന്‍ പതിയെ നാവ് വഴങ്ങിത്തുടങ്ങും. അങ്ങനെ വ്യത്യസ്ത രുചിയെ ശരീരം രണ്ടുകൈയ്യും നീട്ടി സ്വീകരിക്കും.
ചായ ഉണ്ടാക്കുന്നത് ഒരു കലയാണ്. കാരണം ചായ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. ഒരു ദിനം ആരംഭിക്കാന്‍ ഇന്നും മലയാളിക്ക് ഒരുകപ്പ് ചായയും പത്രവും വേണം. വല്ലാത്ത മാനസിക പിരിമുറക്കം വരുമ്പോള്‍ ഓടി പോയി ഒരു ചായ കുടിക്കുന്ന ചിലരെ കണ്ടിട്ടില്ലേ. ഇതിന് പിന്നിലുമുണ്ട് ഒരു ശാസ്ത്രം. സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും തലവേദന മാറ്റാനുമൊക്കെ ചായയിലെ ചില ഘടകങ്ങള്‍ സഹായിക്കും. നാഡീവ്യൂഹപരമായ പ്രശ്നങ്ങളുടെ സാധ്യതയും ചായ കുറയ്കും.
മാനസിക ആരോഗ്യത്തെ ബാധിക്കുന്ന ചില വിഷ വസ്തുക്കളെ ശരീരത്തില്‍ നിന്ന് പുറന്തള്ളാനും ചായ സഹായകമാണ്. ഇനി മുതല്‍ ഇങ്ങനെയൊരു ചായകുടി ശീലമാക്കിക്കോ. ഉഷാറായിരിക്കും ഉറപ്പ്.
CONTENT HIGHLIGHTS; Don’t know how to make a good tea?: Oh dear, how about going to the tea factory?