നിറയെ പോഷകങ്ങളും ഔഷധഗുണങ്ങളും അടങ്ങിയിരിക്കുന്ന ചുവന്നുള്ളി ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. പ്രത്യേക സുഗന്ധവും രുചിയുമാണ് ചുവന്നുള്ളി ചേർത്ത വിഭവങ്ങൾക്കെല്ലാം. മലയാളികളുടെ വിഭവങ്ങളിലെല്ലാം ചുവന്നുള്ളിയുടെ സ്ഥാനം വളരെ വലുതാണ്. ഇവിടെമാത്രമല്ല ചുവന്നുള്ളി ചേരുവയായ വിവിധതരം പാചകം ലോകമെമ്പാടുമുണ്ട്. നൂറ്റാണ്ടുകൾക്ക് മുന്നേ പ്രചാരത്തിലുണ്ടായിരുന്ന ചുവന്നുള്ളി ചേർത്ത കടുവറവ് കേവലം രുചിയുണ്ടാക്കാൻ മാത്രമല്ല അരോഗ്യപ്രദവുമാണ്.
ലഘു ചികിത്സകളിൽ ധാരാളമായി ചുവന്നുള്ളി ഉപയോഗിക്കാറുണ്ട്. പ്രമേഹം, വിളര്‍ച്ച, മൂലക്കുരു, അലര്‍ജി എന്നിവയെ പാടെ നീക്കുന്നതിനൊപ്പം കാന്‍സര്‍ റിസ്‌ക് കുറയ്‌ക്കുകയും, ഹൃദയാരോഗ്യം വർധിപ്പിക്കുന്ന സാഹചര്യം കുറയ്ക്കുന്നതിലും ചെറിയ ഉള്ളി കേമനാണ്. കുട്ടികളിൽ കാണുന്ന വിളർച്ച തടയുന്നതിനും ചർമരോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും ചെറിയഉള്ളി ഉപയോഗിക്കാറുണ്ട്. കൂടാതെ ദഹന ശക്തിക്ക് ഉത്തമമായ ചുവന്നുള്ളി വാത രോഗങ്ങൾ, പ്രമേഹം, അർശസ്, ക്ഷയം, നേത്രരോഗങ്ങൾ എന്നിവയ്ക്കും ഫലപ്രദമാണ്.
മുടി കൊഴിച്ചിൽ, താരൻ എന്നിവയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ചെറിയ ഉള്ളി സഹായിക്കും. ഉള്ളിയുടെ നീരെടുത്ത് ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം തലയിൽ തേച്ചു പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകി കളഞ്ഞാൽ മുടി കൊഴിച്ചിലും താരനും മാറി കിട്ടും. കൂടാതെ ഉള്ളിത്തണ്ടും പൂക്കളും ഔഷധമാകാറുണ്ട്.
STORY HIGHLIGHT: SHALLOTS