പത്തനംതിട്ട ജില്ലയില്‍ മണിമല നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ക്ഷേത്രമാണ് കവിയൂര്‍ തൃക്കാക്കുടി ക്ഷേത്രം. കേരളത്തില്‍ മൂന്ന് ക്ഷേത്രങ്ങളാണ് പാറകള്‍ വെട്ടി നിര്‍മ്മിച്ചിരിക്കുന്നത്. അതില്‍ ഒന്നാണ് ഈ പുണ്യ സന്നിധി. ശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ശിവനു പുറമേ ഗണപതി, മഹര്‍ഷി, ദ്വാരപാലകര്‍ എന്നിവരുടെ വിഗ്രഹങ്ങളും ക്ഷേത്രത്തില്‍ കാണാം. ഈ ക്ഷത്രത്തിലെ ശിവ ഭഗവാന്റെ ദര്‍ശനം തെക്ക് ദിശയിലേക്കാണ്.ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ട്. ക്ഷേത്രത്തിന്റെ വാസ്തുവിദ്യയും ശില്‍പങ്ങളും അതുല്യവും പ്രസിദ്ധവുമാണ്. ചതുരാകൃതിയിലുള്ള ഗുഹയിലാണ് ഈ ക്ഷേത്രം നിലകൊളളുന്നത്. എട്ടാം നൂറ്റാണ്ടിലെ പല്ലവ വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മ്മിച്ചതും പുരാവസ്തു പ്രാധാന്യമുള്ളതുമായ ഒരു ക്ഷേത്രമാണ് ത്രിക്കാക്കുടി റോക്ക്-കട്ട് ക്ഷേത്രം. പുരാവസ്തു വകുപ്പാണ് ഇത് ഒരു സ്മാരകമായി സംരക്ഷിച്ചിരിക്കുന്നത്. കേരളത്തിലെ ആദ്യകാല ശിലാ ശില്‍പങ്ങളുടെ മാതൃകകളില്‍ ഒന്നാണ് ഇവിടുത്തെ കൊത്തുപണികള്‍.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലാണീ ക്ഷേത്രം. പാറതുരന്ന് 20 അടി വ്യാസത്തില്‍ ഗര്‍ഭഗ്രഹവും അതിന്റെ മദ്ധ്യത്തിലായി മൂന്നരയടി പൊക്കത്തില്‍ വലിയ ശിവലിംഗവും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഗര്‍ഭഗൃഹത്തിലേക്ക് പ്രവേശിക്കുവാനായി നാല് അടി വീതിയില്‍ 20 അടി നീളത്തില്‍ അര്‍ദ്ധ മണ്ഡപവും മധ്യത്തിലായി കല്‍പ്പടവുകളും നിര്‍മ്മിച്ചിട്ടുണ്ട്. അര്‍ദ്ധ മണ്ഡപത്തിന്റെ ചുവരുകളില്‍ ഗര്‍ഭ ഗൃഹ പ്രവേശനത്തിന്റെ ഇരുവശങ്ങളിലുമായി രണ്ട് ദ്വാരപാലകന്‍മ്മാര്‍. വടക്കേ ചുവരില്‍ ഗണപതി തെക്കേ ചുവരില്‍ ജഡാധാരിയായ മുനി എന്നിവരുടെ ശില്‍പങ്ങളും കാണാം.തിരുവല്ലയില്‍ നിന്ന് 6 കിലോമീറ്ററും പത്തനംതിട്ടയില്‍ നിന്ന് 29 കിലോമീറ്ററും അകലെ തിരുവല്ലയ്ക്ക് സമീപം കവിയൂരില്‍ സ്ഥിതി ചെയ്യുന്ന കൂറ്റന്‍ പാറയില്‍ കൊത്തിയെടുത്ത ക്ഷേത്രമാണ് തൃക്കുക്കുടി ക്ഷേത്രം. തിരുവനന്തപുരത്തിനടുത്തുള്ള പ്രശസ്തമായ പൈതൃക കേന്ദ്രങ്ങളില്‍ ഒന്നാണിത്. പത്തനംതിട്ടയ്ക്കടുത്ത് സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ് ഇത്.
STORY HIGHLIGHTS: Thrikkakkudi Cave Temple