Kerala

കൈത്തറി തൊഴിലാളികൾക്കും കൈത്താങ്ങ്: സ്‌കൂള്‍ യൂണിഫാം പദ്ധതിയുടെ കുടിശിക അനുവദിച്ച് സർക്കാർ

നാല്‍പത്തിമൂന്ന് കോടി അന്‍പത് ലക്ഷം രുപയാണ് അനുവദിച്ചത്. തൊഴിലാളികളുടെ നെയ്ത്തു കൂലിക്കാണ് തുക അനുവദിച്ചു നല്‍കിയത്.

പ്രതിസന്ധി ഘട്ടത്തിലും കൈത്തറിതൊഴിലാളികളെ കൈവടാതെ ഇടതുസര്‍ക്കാര്‍. സ്‌കൂള്‍ യൂണിഫാം പദ്ധതിയുടെ കുടിശിക സര്‍ക്കാര്‍ അനുവദിച്ചു. നാല്‍പത്തിമൂന്ന് കോടി അന്‍പത് ലക്ഷം രുപയാണ് അനുവദിച്ചത്. തൊഴിലാളികളുടെ നെയ്ത്തു
കൂലിക്കാണ് തുക അനുവദിച്ചു നല്‍കിയത്.

ഇതോടെ ജൂലൈ മാസം വരെയുള്ള കൂലി കുടിശിക പൂര്‍ണ്ണമായി കൊടുത്തു തീര്‍ക്കാനാകും. കേന്ദ്ര അവഗണകാരണം കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇടതുസര്‍ക്കാര്‍ പരമ്പരാഗത തൊഴിലാളികളെ കൈവിട്ടില്ലെന്ന് കൈത്തറി സഹകരണ സംഘം അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ ഇടപെടലില്‍ നന്ദി രേഖപ്പെടുത്തുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് സി.കെ.ഹരീന്ദ്രന്‍ എംഎല്‍എയും സെക്രട്ടറി എംഎം.ബഷീറും പറഞ്ഞു