Recipe

ഈ ഓണത്തിന് ഒരു വെറൈറ്റി പായസം തയ്യാറാക്കിയാലോ? chocolate-payasam-recipe

വേണ്ട ചേരുവകൾ

1. Sunfeast dark fantasy – 5എണ്ണം (പൊടിച്ചു എടുത്തത് )
2. മുളയരി – 1/2 കപ്പ്‌ (7-8 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്തിയ ശേഷം കുക്കറിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുത്തത്. ഇതിൽ നിന്ന് 2 ടേബിൾസ്പൂൺ മിക്സിയിൽ ഇട്ട് അടിച്ചു മാറ്റി വെയ്ക്കണം )
3. പാൽ – 1 ലിറ്റർ
4. Lotus seed അഥവാ താമര വിത്ത് – 1/2 കപ്പ്‌
5. condensed milk – 1/2 കപ്പ്‌
6. ഏലയ്ക്ക പൊടി – 1 ടീസ്പൂൺ
7. നെയ്യ് – 2 ടേബിൾസ്പൂൺ
8. അണ്ടിപ്പരിപ്പ് ,ബദാം – 2 ടേബിൾസ്പൂൺ (നെയ്യിൽ വറുത്തത് )
9. ഉപ്പ് – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം…

1. ഒരു പാന്‍ അടുപ്പിൽ വെച്ച് 1 ടീസ്പൂൺ നെയ്യൊഴിച്ച് താമര വിത്ത് വറുത്തു മാറ്റി വെയ്ക്കണം. (ഇതിൽ നിന്ന് പകുതി എടുത്ത് മിക്‌സിയിൽ ഇട്ട് പൊടിച്ചു വെയ്ക്കണം )

2. ഒരു ഉരുളി അടുപ്പിൽ വെച്ച് 2 ടേബിൾസ്പൂൺ നെയ്യൊഴിച്ച് മുളയരി ചേർത്ത് വഴറ്റുക. കുറുകി വരുമ്പോൾ പാൽ ചേർത്ത്കൊടുക്കുക. ഒപ്പം condensed milk ചേർത്ത് കൊടുകാം. തിളച്ചു തുടങ്ങുമ്പോൾ പൊടിച്ചു വെച്ചിരിക്കുന്ന താമര വിത്ത് ചേർത്ത് കൊടുകാം. ഒപ്പം മാറ്റി വെച്ചിരിക്കുന്ന മുളയരി കൂടി ചേർത്ത് കൊടുക്കണം. ഇതെല്ലാം നന്നായി ഇളക്കി കൊണ്ടിരിക്കണം. ഈ സമയം ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് കൊടുകാം. എല്ലാം നന്നായി കുറുകി വരുമ്പോൾ പൊടിച്ചു വെച്ചിരിക്കുന്ന sunfeast dark fantasyയും ബാക്കിയുള്ള താമര വിത്തും ചേർത്ത് കൊടുത്ത് നന്നായി യോജിപ്പിച്ച് തിളച്ച ശേഷം തീ ഓഫ്‌ ചെയ്യാം. ശേഷം ഒരു നുള്ള് ഏലയ്ക്കാപ്പൊടി ചേർത്ത് കൊടുക്കാം. ഒപ്പം വറുത്തു വെച്ചിരിക്കുന്ന നട്സ് ചേർത്ത് കൊടുകാം. എല്ലാം നന്നായി യോജിപ്പിച്ച ശേഷം വിളമ്പാം. (ചൂടോട് കുടിയോ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചോ കഴിക്കാം)

content highligth: chocolate-payasam-recipe