Crime

കണ്ണൂരിൽ ബേ​ക്ക​റി ഉ​ട​മ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​മ്പ​തു ല​ക്ഷം രൂ​പ ക​വ​ർ​ന്നു

ക​ണ്ണൂ​ർ: ബം​ഗ​ളൂ​രി​ൽ നി​ന്ന് ക​ണ്ണൂ​രി​ലെ​ത്തി​യ ബേ​ക്ക​റി ഉ​ട​മ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​മ്പ​തു ല​ക്ഷം രൂ​പ ക​വ​ർ​ന്ന​താ​യി പ​രാ​തി. എ​ച്ചൂ​ർ സ്വ​ദേ​ശി റ​ഫീ​ഖി​നെ​യാ​ണ് ഒ​രു സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യി പ​ണം ക​വ​ർ​ന്ന​ത്. പിന്നിൽ തൻ്റെ കടയിലെ ജീവനക്കാരനെ സംശയിക്കുന്നതായി റഫീഖ് പറഞ്ഞു.

പു​ല​ർ​ച്ചെ ഏ​ച്ചൂ​രി​ൽ ബ​സി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ബംഗളൂരുവിൽ ബേക്കറി നടത്തുകയാണ് റഫീഖ്. ഇവിടെ നിന്നും ബസിൽ ഏച്ചൂർ കമാൽ പീടികയിലെത്തിയ റഫീഖിനെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി എന്നാണ് പരാതി. തുടർന്ന് ക്രൂരമായി മർദിച്ച ശേഷം കൈയിലുണ്ടായിരുന്ന ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തെന്നും റഫീഖ് പറയുന്നു. മു​ഖം​മൂ​ടി ധ​രി​ച്ചാ​യി​രു​ന്നു സം​ഘം എ​ത്തി​യ​തെ​ന്ന് റ​ഫീ​ഖ് പ​റ​ഞ്ഞു.

പ​ണം ക​വ​ർ​ന്ന​തി​ന് ശേ​ഷം റ​ഫീ​ഖി​നെ കാ​പ്പാ​ട് ഉ​പേ​ക്ഷി​ച്ച് സം​ഘം ര​ക്ഷ​പ്പെ​ട്ടു. ഇതിലൂടെ കടന്നുപോയ ഓട്ടോറിക്ഷ ഡ്രൈവറാണ് റഫീഖിനെ വീട്ടിലെത്തിച്ചത്. ഭാര്യയുടെ പണയം വെച്ച സ്വർണം തിരിച്ചെടുക്കാനായി കൊണ്ടുവന്ന പണമാണ് സംഘം തട്ടിയെടുത്തതെന്നും റഫീഖ് പറയുന്നു.

നാലു പേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. ഇവർ മുഖംമൂടി ധരിച്ചിരുന്നു. ബംഗളൂരുവിലെ തൻ്റെ ബേക്കറിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിൽ എന്ന് സംശയിക്കുന്നതായും റഫീഖ് പറഞ്ഞു. സം​ഭ​വ​ത്തി​ൽ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.