പച്ചക്കറികളില്‍ ശരീരത്തിന് ആവശ്യമായ നിരവധി ഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് കൈപ്പയ്ക്ക എന്ന പേരില്‍ അറിയപ്പെടുന്ന പാവയ്ക്ക. പാവയ്ക്കായ്ക്ക് മറ്റു പച്ചക്കറികളെ അപേക്ഷിച്ച് കൈപ്പുണ്ട്. അതുകൊണ്ടുതന്നെ പാവയ്ക്ക കാണുമ്പോള്‍ പലരും നെറ്റിചുളിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഭക്ഷണ വിഭവങ്ങളില്‍ നിന്നും ഒഴിവാക്കേണ്ട ഒരു പച്ചക്കറി അല്ല പാവയ്ക്ക. നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ട് ഇതിന്. ഒരുപക്ഷേ ഇതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് നിങ്ങള്‍ അറിഞ്ഞാല്‍ ഇത് അറിയാതെ തന്നെ കഴിച്ചിരിക്കും.
പാവയ്ക്ക സ്വാഭാവികമായും പാകം ചെയ്തു കഴിയുമ്പോള്‍ കയ്പ്പ് അനുഭവപ്പെടാറുണ്ട്. എന്നാല്‍ പാവയ്ക്കയ്ക്ക് ഒപ്പം മറ്റു പച്ചക്കറികള്‍ ഇട്ട് പാചകം ചെയ്യുകയാണെന്നുണ്ടെങ്കില്‍ ഇതിന്റെ കൈപ്പ് കുറഞ്ഞു പോലെ തോന്നും. ഉദാഹരണത്തിന് പാവയ്ക്ക തോരന്‍ വെക്കുമ്പോള്‍ തേങ്ങയും ഒപ്പം സവാളയും നല്ലതുപോലെ ചേര്‍ത്തു കഴിഞ്ഞാല്‍ പാവയ്ക്കയുടെ കൈപ്പ് കുറഞ്ഞു കിട്ടും. ഇങ്ങനെ ഭക്ഷണം പാകം ചെയ്തു കൊടുക്കുകയാണെങ്കില്‍ കുട്ടികള്‍ പോലും ഇത് അറിയാതെ കഴിച്ചോളും. എന്തൊക്കെയാണ് പാവയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം
രക്തം ശുദ്ധീകരിക്കുന്നു
പാവയ്ക്കയുടെ പ്രധാന ഗുണങ്ങളിലൊന്നാണ് രക്തശുദ്ധീകരണം. രക്തം ശുദ്ധീകരിക്കുന്നതിലൂടെ ചര്‍മത്തിലുണ്ടാകുന്ന മുഖക്കുരുക്കള്‍, മറ്റു പാടുകള്‍ തുടങ്ങിയവ ഇല്ലാതാക്കുന്നു. തിളങ്ങുന്ന, ആരോഗ്യമുള്ള ചര്‍മം സ്വന്തമാക്കാന്‍ പാവയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും.
മലബന്ധം അകറ്റുന്നു
പാവയ്ക്കയില്‍ നാരുകള്‍ അഥവാ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് മലബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതുകൊണ്ടുതന്നെ മലബന്ധ പ്രശ്നമുള്ളവര്‍ പതിവായി പാവയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്.
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു
പാവയ്ക്ക ജീവകം സിയുടെ കലവറയാണ്. ഇത് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു. പാവയ്ക്കയ്ക്ക് ആന്റി വൈറല്‍ ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനം തന്നെ ശക്തിപ്പെടുത്തുന്നു.
പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു
പാവയ്ക്കയില്‍ ഗ്ലൈക്കോസൈഡ്, ചരാന്റിന്‍, വിസൈന്‍, കാരവിലോസൈഡുകള്‍, പോളിപെപ്‌റ്റൈഡ്-പി (പ്ലാന്റ് ഇന്‍സുലിന്‍) എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഗ്ലൂക്കോസ് ആഗിരണം ഉയര്‍ത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.
കരളിനെ ശുദ്ധമാക്കുന്നു
പാവയ്ക്ക കരളില്‍ അടിഞ്ഞിരിക്കുന്ന വിഷാംശം ഇല്ലാതാക്കുന്നു. കരള്‍ എന്‍സൈമുകളെ ഉത്തേജിപ്പിക്കുന്നു. കരളിന്റെ പ്രവര്‍ത്തനങ്ങളെ ഇവ മികവുറ്റതാക്കാക്കുന്നു.
ശരീരഭാരം കുറയ്ക്കുന്നു
കൊഴുപ്പിന്റെ ഉപാപചയത്തിനു സഹായിക്കുന്ന പിത്താശയ അമ്ലങ്ങള്‍ സ്രവിപ്പിക്കാന്‍ കരളിനെ ഉത്തേജിപ്പിക്കാന്‍ പാവയ്ക്കയ്ക്കും പാവയ്ക്കാ ജ്യൂസിനും കഴിവുണ്ട്. കൂടാതെ 100 ഗ്രാം പാവയ്ക്കയില്‍ 17 കാലറി മാത്രമേ ഉള്ളു. ഫിറ്റ്‌നസ് ആഗ്രഹിക്കുന്നവര്‍ക്ക് ഇതു കൊണ്ടുതന്നെ പാവയ്ക്ക മികച്ച ഒരു ചോയ്സ് ആണ്.
STORY HIGHLIGHTS: Health Benefits of Bitter Gourd