അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ജഡേജയുടെ ഭാര്യയും ജാംനഗര്‍ എംഎല്‍എയുമായ റിവാബ ജഡേജയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിജെപിയില്‍ അംഗത്വമെടുത്ത കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇരുവരുടേയും ബിജെപി മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ ഉള്‍പ്പെടെയാണ് റിവാബയുടെ പോസ്റ്റ്.
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ നേതൃത്വത്തിൽ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായാണ് ജഡേജ അംഗത്വം സ്വീകരിച്ചത്. 35 കാരനായ ജഡേജ രാജ്യാന്തര ട്വന്റി 20യിൽ നിന്നും ഇക്കഴിഞ്ഞ ജൂണിൽ വിരമിച്ചിരുന്നു. ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് വിജയത്തിനു പിന്നാലെയായിരുന്നു താരം വിരമിക്കൽ പ്രഖ്യാപിച്ചത്.
2019ലാണ് റിവാബ ബി.ജെ.പിയിൽ അംഗത്വമെടുത്തത്. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജാംനഗർ മണ്ഡലത്തിൽനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി ജനവിധി തേടിയ റിവാബ എ.എ.പിയിലെ കർഷൻഭായ് കാർമറിനെ തോൽപിച്ചാണ് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്.