ചണ്ഡീഗഢ്: സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഹരിയാന ഊർജ മന്ത്രി ചൗധരി രഞ്ജിത് സിംഗ് ചൗട്ടാല രാജിവച്ചു. റാനിയ മണ്ഡലത്തിലെ എംഎൽഎയാണ് ചൗധരി രഞ്ജിത് സിംഗ് ചൗട്ടാല. റാനിയയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു.
എം.എല്‍.എയടക്കം മൂന്നുപേര്‍ പാര്‍ട്ടിവിട്ടു. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടരുകയാണ്. എ.എ.പിയുമായുള്ള സഖ്യത്തില്‍ സംസ്ഥാന നേതൃത്വം എതിര്‍പ്പറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഒക്ടോബർ അഞ്ചിന് നടക്കുന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടി 67 സ്ഥാനാർഥികളുടെ പട്ടിക ബിജെപി ഇന്നലെയാണ് പുറത്ത് വിട്ടത്. ഇതിന് പിന്നാലെയാണ് ചൗധരി രഞ്ജിത് സിംഗ് ചൗട്ടാല മന്ത്രിസഭയിൽ നിന്നും രാജിവച്ചത്.
പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ഹരിയാന ഊർജ മന്ത്രി രഞ്ജിത് സിംഗ്, സഹമന്ത്രി ബിഷംബർ സിംഗ് ബാൽമികി, രതിയ എംഎൽഎ ലക്ഷ്മൺ നാപ, മുൻ മന്ത്രിമാരായ കരൺ ദേവ് കാംബോജ്, കവിതാ ജെയിൻ, എംപി സാവിത്രി ജിൻഡാൽ എന്നിവർ പ്രതിഷേധം അറിയിച്ചിരുന്നു.
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും എ.എ.പിയുമായുള്ള സഖ്യചര്‍ച്ചകളും തുടരുകയാണ്. എ.എ.പി സഖ്യം വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഹരിയാന– പഞ്ചാബ് അതിര്‍ത്തിയിലെ 10 സീറ്റുകളാണ് എ.എ.പി ആവശ്യപ്പെടുന്നത്. അഞ്ചെണ്ണം നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എ.എ.പി. നിലപാടിലുറച്ചു നിന്നാല്‍ കോണ്‍ഗ്രസ് തനിച്ച് മല്‍സരിക്കും.