തമിഴ് സിനിമ പ്രേക്ഷകരുടെ വളരെ പ്രിയപ്പെട്ട താരം ദമ്പതിമാരാണ് ധനുഷും ഐശ്വര്യയും. ഇരുവരും അടുത്തകാലത്ത് വേർപിരിഞ്ഞപ്പോൾ വലിയ വേദനയോടെ ആയിരുന്നു ആരാധകർ ഈ സംഭവങ്ങൾ കേട്ടിരുന്നത്. എന്നാൽ മക്കൾക്ക് വേണ്ടിയെങ്കിലും ഒരുമിച്ചു കൂടെ എന്ന് ഇവരോട് പലരും പറയുകയും ചെയ്തിരുന്നു. എന്നാൽ മക്കൾക്ക് തങ്ങൾ നല്ല മാതാപിതാക്കൾ ആയിരിക്കുമെന്നും ഒരുമിച്ച് ജീവിതം മുന്നോട്ടു പോകുന്നില്ല എന്നുമൊക്കെയാണ് ഇവർ അതിന് മറുപടിയായി പറഞ്ഞിരുന്നത്. എന്നാൽ ഇവർ പിരിയുന്നില്ല എന്നും വീണ്ടും ഒരുമിക്കുകയാണ് എന്നുമൊക്കെയുള്ള തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ തമിഴ് മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
രണ്ടു വർഷത്തിലേറെയായി ഇവർ വേർപിരിഞ്ഞിട്ട്. എന്നാൽ പരസ്പരം ബഹുമാനിച്ചാണ് ഇപ്പോഴും ഇവർ ജീവിക്കുന്നത്. എല്ലാത്തിലും ഉപരിയായി ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് ഇവർ നിയമപരമായി ബന്ധം വേർപ്പെടുത്തിയിട്ടില്ല എന്നതാണ്. അതുകൊണ്ടു തന്നെ ഇവർ വീണ്ടും ഒരുമിക്കാൻ സാധ്യതയുണ്ട് എന്ന് ആരാധകർ വിശ്വസിക്കുന്നു. 2022ൽ ആയിരുന്നു വേർപിരിയുന്നു എന്ന് ഇവർ പറഞ്ഞിരുന്നത്. പക്ഷേ രണ്ടു വർഷങ്ങൾക്ക് ശേഷവും ഇവർ നിയമപരമായി ബന്ധം വേർപെടുത്തിയിട്ടില്ല.
ഈ ഒരു വാർത്ത മനസ്സിലാക്കാൻ സാധിക്കുന്നത് രണ്ടു വർഷത്തിനു ശേഷം അടുത്തകാലത്ത് ഐശ്വര്യ വിവാഹമോചനത്തിന് അപേക്ഷിച്ചപ്പോഴായിരുന്നു. കേസ് ഇപ്പോൾ കോടതിയിൽ പരിഗണനയിലാണ് എന്നും ഒക്ടോബറിൽ വിധി വരുമെന്നും ആണ് റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്. രജനീകാന്ത് മകളുടെ ജീവിതം തകരാതിരിക്കാൻ ഒരുപാട് ശ്രമിച്ചിരുന്നുവെന്നും വേർപിരിയൽ തടയാൻ വേണ്ടി ഒരുപാട് പ്രയത്നിച്ചിരുന്നു എന്ന് ഒക്കെ മാധ്യമങ്ങൾ പറയുന്നുണ്ട്. എന്നാൽ ഒരുമിച്ച് ഒരു ജീവിതത്തിന് താല്പര്യമില്ല എന്ന തീരുമാനമെടുത്തത് മകളായ ഐശ്വര്യ ആണ് എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
Story Highlights ; Aiswarya and Dhanush life