സത്യൻ അന്തിക്കാട് ഒരുക്കിയ പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സാന്നിധ്യം നേടിയെടുത്ത നടിയാണ് നമിത പ്രമോദ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത എന്റെ മാനസപുത്രി സൂര്യ ടിവിയിലെ വേളാങ്കണ്ണി മാതാവ് തുടങ്ങിയ സീരിയലുകളിലൂടെ ആയിരുന്നു താരം ശ്രദ്ധ നേടിയിരുന്നത്. സിനിമയിലേക്ക് എത്തിയപ്പോൾ വലിയൊരു സ്വീകാര്യത തന്നെ താരത്തിന് നേടിയെടുക്കാനും സാധിച്ചിരുന്നു. നാദിർഷ ഒരുക്കിയ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൽ താരം മികച്ച ഒരു കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.
അതിമനോഹരമായ രീതിയിലാണ് ഈ ചിത്രത്തിൽ താരം അഭിനയിച്ചിരിക്കുന്നത്. ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഒരു അതിഥി റോളിൽ ഈ ചിത്രത്തിൽ ആസിഫ് അലിയും എത്തുന്നുണ്ട്, ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ച് ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ചാണ് ഇപ്പോൾ നമിത പ്രമോദ് പറയുന്നത്. താരത്തിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചില ഫാൻസ് പേജുകൾ ഏറ്റെടുക്കുകയും ഒക്കെ ചെയ്തിരുന്നു..
“അമർ അക്ബർ അന്തോണിയുടെ ലൊക്കേഷനിൽ വച്ച് ഞാൻ മെല്ലെ നടന്ന് രാജുവേട്ടനോട് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഞാൻ ചേട്ടന്റെ ഭയങ്കര ഫാനാണ് എന്ന് പറഞ്ഞു. അത് കേട്ടതും രാജുവേട്ടന്റെ മുഖഭാവം മാറി. ഉടനെ ചോദിച്ചു എത്രാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്ന്. അഞ്ചേന്ന് ഞാൻ പറഞ്ഞപ്പോൾ അവർ പരസ്പരം പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്.” എന്നും നമിത പ്രമോദ് പറയുന്നു. വളരെ രസകരമായ രീതിയിലാണ് ഈ കാര്യത്തെക്കുറിച്ച് നമിത സംസാരിക്കുന്നത്..
Story Highlights ; namitha premodh talkes prithiviraj and indrajith