സിനിമ മേഖലയിൽ ഇപ്പോൾ വലിയ തോതിലുള്ള പ്രശ്നങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതിനോടകം നടിമാർക്ക് പ്രതിഫലം നൽകുന്നതിനെക്കുറിച്ചും തുല്യമായ പ്രതിഫലം ലഭിക്കുന്നില്ല എന്നതിനെക്കുറിച്ചും ഒക്കെ വലിയ ചർച്ചകൾ നടക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ പണ്ടുകാലത്ത് കാവ്യാ മാധവൻ പറഞ്ഞിരുന്ന ചില വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പഴയ ഒരു അഭിമുഖത്തിൽ കാവ്യാ പറയുന്ന ഈ കാര്യങ്ങൾ ഇപ്പോഴത്തെ കാലഘട്ടത്തിൽ ശ്രദ്ധ നേടുന്നു എന്നതാണ് സത്യം.
അന്യഭാഷ നടിമാരെ കുറിച്ച് ചോദിച്ചപ്പോൾ ആയിരുന്നു താരം ഇങ്ങനെ സംസാരിച്ചത്.. വാക്കുകൾ ഇങ്ങനെ.. ” അന്യഭാഷയിൽ നിന്നും മലയാളത്തിൽ വന്ന് അഭിനയിക്കുന്ന നടിമാർക്ക് കൃത്യമായ പ്രതിഫലം ഉണ്ട്. പക്ഷേ തങ്ങൾക്ക് കിട്ടാറില്ല, പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. അവർ എത്ര ലക്ഷം രൂപ ചോദിച്ചാലും അവർക്ക് കൊടുക്കാൻ തയ്യാറാണ്. അവരുടെ കൂടെ അഞ്ചോ ആറോ അസിസ്റ്റന്റ് ഉണ്ടെങ്കിലും അത് പ്രശ്നമല്ല. “കാവ്യയുടെ ഈ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.. വളരെ സത്യമായ ഒരു കാര്യമാണ് ഇത് എന്ന് പല നായികമാരും സമ്മതിക്കുന്നുണ്ട്. ഈ കാര്യങ്ങൾ പലരും ഇതിനു മുൻപും പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുള്ള ചില വസ്തുതകൾ തന്നെയാണ്.
അന്യഭാഷയിൽ നിന്നും എത്തുന്ന നായികമാർക്ക് എത്ര രൂപ കൊടുക്കുവാനും പലർക്കും ബുദ്ധിമുട്ടില്ല. അതേസമയം സ്വന്തം നാട്ടിലെ നായികമാർ പ്രതിഫലം കൂടുതൽ ചോദിക്കുകയാണെങ്കിൽ അതെന്തോ വലിയ മഹാപാപമാണ് എന്നാണ് പലരും കാണുന്നത്. കാവ്യ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. വളരെ മനോഹരമായി തന്നെ സംസാരിച്ചു എന്നും കാവ്യ പറഞ്ഞ കാര്യങ്ങൾ ഇന്നത്തെ കാലത്ത് വളരെയധികം ശ്രദ്ധ നേടുന്നവയാണ് എന്നും പലരും കമന്റുകളിലൂടെ അറിയിക്കുകയും. ചെയ്യുന്നു. അതേസമയം അന്ന് കാവ്യ പറഞ്ഞ കാര്യങ്ങൾ തന്നെയല്ലേ ഇപ്പോൾ പല നായികമാരും പറയുന്നത് എന്നും ചിലർ കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്..
Story Highlights ;kavya madhavan statement