ജില്ലയില്‍ വ്യാജമദ്യത്തിന്റെ വില്‍പന, ഉത്പാദനം, വിതരണം, കടത്ത് എന്നിവ തടയുന്നതിനുള്ള എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റി യോഗം ചേര്‍ന്നു. ഓണത്തോടനുബന്ധിച്ച് ആരംഭിച്ച എക്സൈസ് സ്പെഷ്യല്‍ എന്‍ഫോഴ്സമെന്റ് ഡ്രൈവ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.കെ വിനീതിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. സെപ്റ്റംബര്‍ 20 രാത്രി 12 വരെയാണ് സ്പെഷ്യല്‍ ഡ്രൈവ് പ്രഖ്യാപിച്ചിട്ടുള്ളത്.
എന്‍ഫോഴ്സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ജില്ലയെ 2 മേഖലകളാക്കി തിരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകള്‍ രൂപീകരിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രമാക്കിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഓരോ സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റിലും ഒരു എക്സൈസ് ഇന്‍സ്പെക്ടര്‍/അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍, ഒരു പ്രിവന്റിവ് ഓഫീസര്‍, രണ്ട് സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരം ഡിവിഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ അതിര്‍ത്തി പട്രോളിങ് ശക്തിപ്പെടുത്തുന്നതിനായി ബോര്‍ഡര്‍ പട്രോളിങ് യൂണിറ്റും സജീവമാണ്.
തിരുവനന്തപുരം ഡിവിഷനില്‍ ലഹരി ഉത്പന്നങ്ങളുടെ പരിശോധനകള്‍ ശക്തമാക്കുന്നതിനായി തീരദേശ പ്രദേശങ്ങളില്‍ അനധികൃത മദ്യം /മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിനായി പോലീസ്/ഫോറസ്റ്റ്/കോസ്റ്റ് ഗാര്‍ഡ്/മറൈന്‍/ജിഎസ്ടി എന്നീ എന്‍ഫോഴ്സമെന്റ് ഉദ്യോഗസ്ഥരും റേഞ്ച് പരിധിയിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സംയുക്തപരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിക്കുന്നതായും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ചുമതലയുള്ള അസിസ്റ്റന്റ് എക്സൈസ് കമ്മീണര്‍ അജയ് ആര്‍ യോഗത്തില്‍ അറിയിച്ചു.
തിരുവനന്തപുരം ഡിവിഷനില്‍ ഡിസംബര്‍ 2023 മുതല്‍ ഓഗസ്റ്റ് 2024 വരെ 843 അബ്കാരി കേസുകളും 312 എന്‍ഡിപിഎസ് കേസുകളും 6582 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അബ്കാരി കേസുകളില്‍ 729 അറസ്റ്റും എന്‍ഡിപിഎസ് കേസുകള്‍ 300 അറസ്റ്റുകളും രേഖപ്പെടുത്തി. വിവിധ പരിശോധനകളില്‍ 88.356 ഗ്രാം എം.ഡി.എം.എ, 443.532 കിലോഗ്രാം കഞ്ചാവ്, 12.169 ഗ്രാം ബ്രൗണ്‍ ുഗര്‍, 8.098 ഗ്രാം നാര്‍കോട്ടിക് ടാബ്ലെറ്റ്, 29 കഞ്ചാവ് ചെടി, 2248.350 ലിറ്റര്‍ ഐ.എം.എഫ്.എല്‍, 188.05 ലിറ്റര്‍ വ്യാജ ഐ.എം.എഫ്.എല്‍, 2622.315 കിലോഗ്രാം വിവിധ ഇനത്തിലുള്ള പുകയില ഉത്പന്നങ്ങള്‍, 69.7 ലിറ്റര്‍ ബിയര്‍, 10219 ലിറ്റര്‍ കോട, 29 ലക്ഷം കുഴല്‍പ്പണം എന്നിവ പിടിച്ചെടുത്തു. 90 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.
ലഹരി ഉപയോഗത്തിനെതിരെ സ്‌കൂള്‍ തലത്തില്‍ 1381 ,കോളേജ് തലത്തില്‍ 135, തീരദേശമേഖലകളില്‍ ഒന്‍പത്, ട്രൈബല്‍ മേഖലയില്‍ 58 എന്നിങ്ങനെ ആകെ 2,146 ബോധവത്കരണ പരിപാടികളും എക്സൈസിന്റെ നേതൃത്വത്തില്‍ നടത്തി. എഡിഎമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി.എല്‍, വിവിധ സര്‍ക്കിളുകളിലെ എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍, പോലീസ്, നാര്‍ക്കോട്ടിക്, ഭക്ഷ്യസുരക്ഷാ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
CONTENT HIGHLIGHTS;Excise inspection will be intensified to prevent smuggling of fake liquor on Onam