ഉപ്പുമാവ് ഏറെ ആരോഗ്യം നൽകുന്ന ഭക്ഷണമാണ്. പൊതുവേ റവ കൊണ്ടാണ് ഉപ്പുമാവ് ഉണ്ടാക്കുന്നത്. ഇനി മുതൽ ബ്രെഡ് കൊണ്ടും രുചികരമായി ഉപ്പുമാവ് ഉണ്ടാക്കാം.
ആവശ്യമായ ചേരുവകൾ
- 2 സ്പൂൺ എണ്ണ
- 1 സ്പൂൺ കടുക്
- 1 തണ്ട് കറിവേപ്പില
- 1 കഷണം ഇഞ്ചി
- 2 പച്ചമുളക്
- 3 സവാള (ചെറുതായി അരിഞ്ഞത്)
- 1 ക്യാരറ്റ് (ചെറുതായി അരിഞ്ഞത്)
- 1 കവർ ബ്രെഡ്
തയ്യാറാക്കുന്നവിധം
ബ്രെഡ് ചെറുതായി മുറിച്ച് മിക്സിയുടെ ജാറിൽ വെള്ളം ഇല്ലാതെ പൊടിച്ചു എടുക്കുക. ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് നന്നായി ചൂടായ ശേഷം കടുക് പൊട്ടിക്കുക. കടുക് പൊട്ടി കഴിയുമ്പോൾ അതിലേക്ക് പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക. അതിലേക്കു ചെറുതായി അരിഞ്ഞ് വച്ച ക്യാരറ്റും സവാളയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റി വേവിച്ചു എടുക്കുക. അതിനു ശേഷം അതിലേക്ക് ബ്രെഡ് പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ചൂടോടെ വിളമ്പാം.
story highlight: EASY BREAD UPMA