അപൂർവം ചിലരിൽ മാത്രം പാദങ്ങളിലെ വിരലുകളിൽ കോച്ചിവലിക്കുന്നതുപോലെയുള്ള വേദന കൂടുതാലായി അനുഭവപ്പെടാറുണ്ട്. എന്നാൽ കൂടുതൽ ആളുകളിലും കാത്സ്യത്തിന്റെയും വൈറ്റമിനുകളുടെയും കുറവുകൊണ്ടാണ് ഇത്തരം അനുഭവം ഉണ്ടാകുന്നത്. ഇതിനായി മുള്ളുകൾ ചവച്ചു തിന്നാവുന്ന തീരെ ചെറിയ മത്സ്യങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം മീൻ മുള്ളുകളിൽ ധാരാളം കാത്സ്യം അടങ്ങിയിരിക്കുന്നു.
അതുപോലെതന്നെ ചിലർക്ക് പാദങ്ങളിൽ തണുപ്പ് അനുഭവപ്പെടാറുണ്ട്. ഇതിനായി രാവിലെയും വൈകുന്നേരവും പാദങ്ങൾ ചെറു ചൂടുവെള്ളത്തിൽ കഴുകിത്തുടച്ച് ഒലിവെണ്ണ പുരട്ടി തിരുമ്മുക. തണുപ്പുകാലങ്ങളിൽ ഉറങ്ങാൻ കിടക്കുമ്പോൾ സോക്സ് ധരിക്കുക. പാദങ്ങൾ എപ്പോഴും വിയർക്കുന്ന അസുഖമുള്ളവർ പൊടിക്കാരം നല്ല വണ്ണം പൊടിച്ച് ഇടയ്ക്കിടെ പാദങ്ങളിൽ ഇടുക. ഇതിൽ കൂടാത്ത മറ്റൊരു കാരണം രക്തചംക്രമണത്തിന്റെ മോശം പ്രവർത്തനമാണ്.
പാദങ്ങളുടെ സംരക്ഷണത്തിനായി ആഴ്ചയിലൊരിക്കലെങ്കിലും രണ്ട് പാദങ്ങളും ചെറുചൂടുവെള്ളത്തിൽ മൂന്ന് മിനിറ്റ് നേരം മുക്കിവെയ്ക്കുക. പിന്നെ ഏതെങ്കിലും വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കഴുകുക. വീണ്ടും മൂന്ന് മിനിറ്റുനേരം ചൂടുവെള്ളത്തിൽ മുക്കിവെച്ചശേഷം നന്നായി തുടയ്ക്കുക. അതിനു ശേഷം ഒലിവെണ്ണ പുരട്ടി നന്നായി തടവുക. അരമണിക്കൂർ നേരം പാദങ്ങൾ ഉയർത്തിവെച്ചിരിക്കുക.
സ്വയം പാദസംരക്ഷണത്തിന് പുറമെ പ്രമേഹം, ഹൈപ്പോതൈറോയിഡിസം, അനീമിയ, കാലിലെ രക്തയോട്ടത്തിന്റെ കുറവ്, പെരിഫറൽ ആർട്ടീരിയൽ ഡിസീസ്, റെയ്‌നൗഡ് സിൻഡ്രോം, തണുത്ത കാലാവസ്ഥ ഇങ്ങനെ നിരവധി കാരണങ്ങളാൽ പാദങ്ങളിൽ തണുപ്പും വേദനയും അനുഭവപ്പെടാം.
STORY HIGHLIGHT: Painful and cold feet