കുട്ടികളെയും വലിയവരെയും ഒരു പോലെ ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആസ്ത്മ. ശ്വാസോച്ഛ്വാസം നടത്താൻ കഴിയാതെ വരുന്ന അവസ്ഥ എത്ര മാത്രം വിഷമകരമായ അവസ്ഥയാണെന്ന് പ്രത്യേകം പറയേണ്ടതില്ല. അടിസ്ഥാനപരമായി പല കാരണങ്ങളാൽ ഒരാൾക്ക് ആസ്ത്മ ഉണ്ടാകുന്നതാണ്.
നാം കഴിക്കുന്ന ഭക്ഷണസാധനങ്ങളുടെ പ്രത്യേകതകൊണ്ട് ശരീരത്തിൽ കഫം വർധിച്ചാൽ അത് ചിലപ്പോൾ ശ്വസനനാളത്തിൽ കെട്ടികിടക്കുന്നതിന്റെ ഫലമായി ശ്വാസനാളത്തിനും ശ്വാസനികൾക്കും സങ്കോചവികാസങ്ങൾക്ക് കഴിയാതെ വരുന്നു. അങ്ങനെ ഉണ്ടാവുമ്പോൾ ശ്വാസം മുട്ടൽ അനുഭവപ്പെടുന്നു. ശ്വാസം ലഭിക്കാതെ വരുമ്പോൾ പ്രാണന് ഉള്ളിൽ നിലനിൽക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുന്നു.
ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദത്തിനടിപ്പെട്ടാൽ ശ്വാസതടസ്സമുണ്ടാകുക സ്വാഭാവികമാണ്. മനോവിഷമമുണ്ടാക്കുന്ന വൈകാരിക സമ്മർദ്ദങ്ങളും ആസ്ത്മയിലേക്ക് നയിക്കുന്നു. കഫം ഉള്ളിൽ നിറയുമ്പോഴാണ് അതിനെ പുറത്തേക്കു കളയുന്നതിനുവേണ്ടി പ്രാണൻ ജലദോഷം തുടർച്ചയായി ഉണ്ടാക്കുന്നത്. ഇങ്ങനെ വരുമ്പോഴും ശ്വാസോച്ഛ്വാസം നടത്തുവാൻ വളരെയധികം ആയാസപ്പെടേണ്ടി വരികയും ചെയുന്നു.
കിടന്നുറങ്ങുന്ന മുറിയിൽ വായു കടന്നു പോകുന്നതിനുള്ള സൗകര്യമില്ലെങ്കിൽ, ദീർഘശ്വാസങ്ങളിലൂടെ വ്യായാമം ഒന്നും കൊടുക്കുന്നില്ലെങ്കിൽ, ആവശ്യത്തിന് വിശ്രമവും ഉറക്കവും ഇല്ലാതിരിക്കുകയാണെങ്കിൽ, മനസ് അശാന്തമായി ഇരിക്കുകയാണെങ്കിൽ, പൊടി ഏൽക്കുകയാണെങ്കിൽ ഇങ്ങനെ ധാരാളം കാരണങ്ങൾ ആസ്ത്മയ്ക്ക് പിന്നിലുണ്ട്.
കഷ്ടപ്പട്ട് ശ്വാസോച്ഛ്വാസം ചെയ്യുക, നെഞ്ച് ഇറുകുന്ന അവസ്ഥ ഉണ്ടാവുക, രാത്രിയില്‍ ചുമച്ച് ശ്വാസം മുട്ടുന്ന അവസ്ഥയിലേക്ക് വരുക ഇങ്ങനെ പല ലക്ഷണങ്ങൾ ആസ്ത്മയ്ക്കുണ്ട്. ഇതിന്റെ തീവ്രത തടയാൻ ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം പതിവായി മരുന്നുകള്‍ കഴിക്കുക, പുകവലി ഉപേക്ഷിക്കുക, ആസ്ത്മയ്ക്ക് കാരണമാകുന്ന പ്രേരകഘടകങ്ങൾ ഒഴിവാക്കുക എന്നിവ ചെയ്യാവുന്നതാണ്.
STORY HIGHLIGHT: Asthma