പാലക്കാട്: എറണാകുളം-യെലഹങ്ക റൂട്ടിൽ സർവിസ് നടത്തുന്ന സ്പെഷൽ ട്രെയിൻ സെപ്റ്റംബർ 18 വരെ നീട്ടിയതായി റെയിൽവേ അറിയിച്ചു.
06101 എറണാകുളം ജങ്ഷൻ-യെലഹങ്ക ജങ്ഷൻ സ്പെഷൽ സെപ്റ്റംബർ 8, 11, 13, 15, 18 തീയതികളിൽ (ഞായർ, ബുധൻ, വെള്ളി) എറണാകുളത്തുനിന്ന് 12.40ന് പുറപ്പെട്ട് അതേ ദിവസം രാത്രി 11ന് യെലഹങ്ക ജങ്ഷനിലെത്തും.
06102 യെലഹങ്ക ജങ്ഷൻ-എറണാകുളം ജങ്ഷൻ സ്പെഷൽ സെപ്റ്റംബർ 9, 12, 14, 16, 19 (തിങ്കൾ, വ്യാഴം, ശനി) തീയതികളിൽ യെലഹങ്ക ജങ്ഷനിൽനിന്ന് രാവിലെ അഞ്ചിന് പുറപ്പെട്ട് അതേ ദിവസം ഉച്ചക്ക് 2.20ന് എറണാകുളത്ത് എത്തും.
അതേസമയം, തിരുവനന്തപുരം ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സർവിസുകളിൽ നിയന്ത്രണം വരുത്തി.
നമ്പർ 16603 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് സെപ്റ്റംബർ 07, 08, 09, 11 തീയതികളിൽ മംഗളൂരു സെൻട്രലിൽനിന്ന് ഒരു മണിക്കൂർ വൈകിയാകും പുറപ്പെടുക.
സെപ്റ്റംബർ 07, 12 തീയതികളിൽ കൊച്ചുവേളിയിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16355 കൊച്ചുവേളി-മംഗളൂരു ജങ്ഷൻ അന്ത്യോദയ എക്‌സ്‌പ്രസ് ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി കോട്ടയം, എറണാകുളം ടൗൺ വഴി തിരിച്ചുവിടും.
നമ്പർ 12697 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽനിന്ന് സെപ്റ്റംബർ എട്ടിന് ആരംഭിക്കുന്ന ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എറണാകുളം ജങ്ഷനിലെയും ആലപ്പുഴയിലെയും സ്റ്റോപ്പുകൾ ഒഴിവാക്കി. എറണാകുളം ടൗൺ, കോട്ടയം വഴി തിരിച്ചുവിടും.