എളുപ്പത്തിൽ ദഹിപ്പിക്കുന്നതും ഉയർന്ന പോഷകഗുണമുള്ളതുമാണ് സൂപ്പുകൾ. ഇത് രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള മികച്ച മാർഗ്ഗമാണ്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ ഒഴിവാക്കാൻ മാത്രമല്ല നിങ്ങൾക്ക് ചുമയോ ജലദോഷമോ പനിയോ ഉണ്ടായാൽ സുഖം പ്രാപിക്കാനും സൂപ്പ് സഹായിക്കും. ഹെൽത്തിയായൊരു കിടിലൻ മിനിസ്‌ട്രോൺ സൂപ്പ് തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങൾ
ബീൻസ് – ഒന്നര കപ്പ്
വെള്ളം – ഒരു കപ്പ്
ബട്ടർ – ഒരു ടേബിൾ സ്പൂൺ
ഉള്ളി അരിഞ്ഞത് – 150 ഗ്രാം
വെളുത്തുള്ളി 20 ഗ്രാം (ചതുരകഷ്ണങ്ങളാക്കിയത്)
സെലറി – ഒരു ടേബിൾ സ്പൂൺ
കുരുമുളകുപൊടി – ഒരു ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – അഞ്ച് കപ്പ്
മാക്രോണി – അര കപ്പ്
ചീസ് ചുരണ്ടിയത് – അര കപ്പ്
തയ്യാറാക്കുന്ന വിധം
കുക്കറിൽ ബീൻസും വെള്ളവും എടുത്ത് രണ്ട് വിസിൽ വരുന്നതുവരെ വേവിക്കുക. കുക്കർ അടുപ്പിൽ നിന്ന് മാറ്റി വെയിറ്റ് ഉയർത്തി ആവി കളയുക. ശേഷം തുറന്ന് വെള്ളം ഊറ്റി കളഞ്ഞ് ബീൻസ് മാറ്റി വെയ്ക്കാം.
കുക്കറിൽ ബട്ടർ ചൂടാക്കി ഉള്ളി, വെളുത്തുള്ളി, ക്യാരറ്റ്, ഉരുളക്കിഴങ്ങ്, എന്നിവ രണ്ട് മിനിറ്റ് വഴറ്റുക. ഇതിലേക്ക് ലീക്‌സ്, തക്കാളി, സെലറി, കുരുമുളക്, ഉപ്പ്, വെള്ളം ഇവ ചേർത്ത് തിളച്ച ശേഷം മാക്രോണിയും ചേർക്കാം. കുക്കർ അടച്ച് കുറഞ്ഞ തീയിൽ ഒരു വിസിൽ കൂടി വരുത്താം. ആവി പോയശേഷം കുക്കർ തുറന്ന് ചീസ് വിതറി ചൂടോടെ വിളമ്പാം.
content highlight: minestrone-soup-recipe