ദോഹ: ദോഹയില്‍ നിന്നും ബംഗളുരുവിലേക്കുള്ള വിമാനത്തില്‍യാത്രയ്ക്കിടെ 14 വയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ചു കേസില്‍ പ്രതിക്ക് ബെംഗളൂരുവിലെ പ്രത്യേക കോടതി മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി മുരുഗേശ(51) നാണ് കോടതി ശിക്ഷ വിധിച്ചത്.
2023 ജൂണ്‍ 27 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാവിലെ, ദോഹയില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള വിമാനത്തില്‍ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്ത സീറ്റിലിരുന്ന മുരുകേശന് കുട്ടിയെ അനുചിതമായി സ്പര്‍ശിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (കെഐഎ) പോലീസില്‍ പരാതി നല്‍കുകയായിരുന്നു.മദ്യപിച്ചിരുന്നു മുരുകേശന് ഭക്ഷണം നല്‍കാനെന്ന പേരില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നു.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.