സൂപ്പ് പൊതുവെ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം എല്ലാവർക്കും അറിയാം. ചുമ, ജലദോഷം എന്നിവയ്ക്ക് മികച്ചൊരു പ്രതിവിധിയാണ് സൂപ്പുകൾ. ചിക്കനോ വെജിറ്റബിളോ ഏത് സൂപ്പായാലും ചെറുചൂടോടെ കുടിക്കുന്നത് ചുമയും ജലദോഷവും കുറയ്ക്കുന്നതിന് സഹായിക്കും. നെഞ്ചെരിച്ചിൽ പെട്ടെന്നു മാറാൻ ഒരു സൂപ്പ് കുടിച്ചാലോ?
ആവശ്യമുള്ള സാധനങ്ങൾ
ബട്ടർ – രണ്ട് ടേബിൾ സ്പൂൺ
സവാള – അര കപ്പ്
ബാർലി – നാല് ടേബിൾ സ്പൂൺ
ചിക്കൻ സ്റ്റോക്ക് – അഞ്ച് കപ്പ്
തൈര് – മൂന്ന് കപ്പ് (ഉടച്ചത്)
പുതിനയില – മൂന്ന് ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
കുരുമുളക് (ചതച്ചത്) – ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പ്രഷർകുക്കറിൽ ബട്ടർ ചൂടാക്കി സവാള വഴറ്റുക. ഇത് ബ്രൗൺ നിറമാകുമ്പോൾ ബാർലിയിട്ട് ഇളക്കുക. ചിക്കൻ സ്റ്റോക്ക് ഒഴിച്ച് 15 മിനിറ്റ് വേവിക്കുക. ആവി പോയ ശേഷം തൈരും പുതിനയിലയും ഉപ്പും കുരുമുളകും ചേർത്തിളക്കി വിളമ്പാം.
content highlight: barley-soup