Kerala

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി; ഇന്ന് പി.വി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുക്കും

തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനും എസ്.പി. എസ്. സുജിത് ദാസിനുമെതിരേ നല്‍കിയ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് പി.വി അന്‍വര്‍ എംഎല്‍എയുടെ മൊഴിയെടുക്കും. തൃശ്ശൂര്‍ ഡി.ഐ.ജി താംസണ്‍ ജോസാണ് എംഎല്‍എയുടെ മൊഴിയെടുക്കുന്നത്. അന്‍വര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മെഴിയെടുക്കല്‍.

ഇന്ന് മൊഴിയെടുക്കാന്‍ എത്തുമെന്ന് ഡി.ഐ.ജി അറിയിച്ചിട്ടുണ്ടെന്ന്പി.വി.അന്‍വര്‍ ഇന്നലെ പറഞ്ഞിരുന്നു. പരമാവധി തെളിവുകള്‍ അന്വേഷണ സംഘത്തിന് നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.ഡി.ഐ.ജി. നല്ല ഉദ്യോഗസ്ഥനാണെന്നാണ് അറിവ്. തന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതിന്റെ ആദ്യതെളിവാണ് എസ്.പി. സുജിത് ദാസിന്റെ സസ്‌പെന്‍ഷനെന്നും അന്‍വര്‍ പറഞ്ഞു.

 

Latest News