കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ മുഴുവൻ ശ്രദ്ധ നേടിയിരുന്നത് കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ വിവാഹമായിരുന്നു. വളരെ ആഡംബരപൂർവ്വം തന്നെയാണ് വിവാഹം നടത്തിയിരുന്നത്. വളരെ കുറച്ച് ആളുകളെ മാത്രമാണ് ക്ഷണിച്ചിരുന്നത്. മകൾ തന്നെയാണ് വിവാഹത്തിന്റെ ചിലവുകൾ എല്ലാം തന്നെ വഹിച്ചത് എന്ന് അച്ഛൻ കൃഷ്ണകുമാർ ഇതിനു മുൻപ് തന്നെ അഭിമുഖത്തിൽ പറയുകയും ചെയ്തിരുന്നു. ഇപ്പോൾ മകളെക്കുറിച്ച് അച്ഛൻ കൃഷ്ണകുമാർ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
“അച്ഛനും അമ്മയും ഒന്നുമറിയേണ്ട വിവാഹ ചെലവുകൾ എല്ലാം ഞാൻ നോക്കിക്കോളാം ഇങ്ങനെയാണ് മകൾ പറഞ്ഞത്. ഭാഗ്യം ചെയ്ത മാതാപിതാക്കളാണ് ഞങ്ങൾ. ഞാൻ മറ്റു മക്കളോടും ഇതുതന്നെയാണ് പറയുന്നത്. ഓസിയുടെ അതേ പാത പിന്തുടരണം എന്ന് ”
അച്ഛനെയും അമ്മയും സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ ഒരു നിമിഷത്തിലൂടെ തന്നെയാണ് കൃഷ്ണകുമാറും ഭാര്യയും കടന്നു പോകുന്നത് എന്ന് പറയാം. മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരിക്കും മക്കളുടെ വിവാഹം എന്നത്. അത്തരം ഒരു സ്വപ്നം സാക്ഷാൽ കാത്തിരിക്കുന്ന ഈ നിമിഷം അത് സ്വന്തം മകളുടെ ചിലവിലാണ് എന്ന് പറയുമ്പോൾ അതൊരു പ്രത്യേക അഭിമാനം തന്നെയാണ്. തന്റെ മക്കൾക്ക് വരുമാനം ഉണ്ടായതിനെ പറ്റി ഒരിക്കൽ താരം തുറന്നു പറഞ്ഞിരുന്നു. വലിയ സന്തോഷത്തോടെ തന്നെയാണ് ഈ കാര്യത്തെക്കുറിച്ചും പറഞ്ഞത്. താൻ സിനിമയിൽ വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം തന്റെ മക്കൾ വാങ്ങുന്നുണ്ട് എന്നായിരുന്നു, അതേസമയം തന്റെ നാല് പെൺമക്കൾക്കും സ്വാതന്ത്ര്യം നൽകി വളർത്തിയ ഒരു അച്ഛനും അമ്മയും തന്നെയാണ് കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും. മക്കൾ തന്നെ പല അഭിമുഖങ്ങളിലും ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.
Story Highlights ; Krishnakumar talkes daughter