ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ 98-ാമത് ജന്മദിനാഘോഷമായ ‘നവപൂജിതം’ നാളെ നടക്കും. നവപൂജിതത്തോടനുബന്ധിച്ച് തുടക്കമാകുന്ന ഇത്തവണത്തെ ആഘോഷപരിപാടികള്‍ സന്ന്യാസദീക്ഷാ വാര്‍ഷിക ദിനമായ ഒക്ടോബര്‍ 13 വരെ നീണ്ടുനില്‍ക്കും. നാളെ രാവിലെ 5 മണിക്ക് സന്ന്യാസ സംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ആരംഭിക്കും. 6 മണിക്ക് ധ്വജം ഉയര്‍ത്തല്‍. 7 മണി മുതല്‍ പുഷ്പസമര്‍പ്പണം.
രാവിലെ 10.30ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍. അദ്ധ്യക്ഷനാകുന്ന യോഗത്തില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി. ശുഷൈബ് മൗലവി, ചെമ്പഴന്തി ഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും. അടൂര്‍ പ്രകാശ് എം.പി, അഡ്വ. എ.എ. റഹീം എം.പി, മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, എം.എല്‍.എ മാരായ അഡ്വ.വി.ജോയി, അഡ്വ.എം. വിന്‍സെന്റ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്.പ്രശാന്ത്, ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, മുന്‍ എം . പി. പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ എം.എല്‍.എ. എം.എ വാഹിദ്,
ഭാരതീയ ജനതാപാര്‍ട്ടി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്, ഐ.എന്‍.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, പത്തനാപുരം ഗാന്ധിഭവന്‍ ചെയര്‍മാന്‍ ഡോ.പുനലൂര്‍ സോമരാജന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവന്‍കുട്ടി, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍, കേരള പി.എസ്.സി അംഗം എസ്.വിജയകുമാരന്‍ നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.എ. അജികുമാര്‍, സരസ്വതി വിദ്യാലയം ചെയര്‍മാന്‍ ഡോ.ജി.രാജ് മോഹന്‍, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ എം.എസ്. ഫൈസല്‍ ഖാന്‍, ബി.ജെ.പി. സ്റ്റേറ്റ് സെക്രട്ടറി അഡ്വ.ജെ.ആര്‍.പത്മകുമാര്‍, കേരള പി.എസ്.സി. മെമ്പര്‍ എസ്. വിജയകുമാര്‍ നായര്‍, ആക്ട്‌സ് ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ശാന്തിഗിരി ആത്മവിദ്യാലയം അഡൈ്വസര്‍ സബീര്‍ തിരുമല,
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പ്രഭാകരന്‍, ജില്ലാപഞ്ചായത്തംഗം കെ.ഷീലാകുമാരി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ആര്‍. സഹീറത്ത് ബീവി., ഡോ.ലക്ഷ്മി നായര്‍, റാണി മോഹന്‍ദാസ്, ഡോ.മറിയ ഉമ്മന്‍, അഡ്വ. എം. മുനീര്‍, എം.ബാലമുരളി, ഡോ.വിന്‍സെന്റ് ഡാനിയേല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. മികച്ച സഹകാരിയ്ക്കുള്ള റോബര്‍ട്ട് ഓവന്‍ അവാര്‍ഡ് നേടിയ സംസ്ഥാന സഹകരണ യൂണിയന്‍ പ്രസിഡന്റ് കോലിയക്കോട് എന്‍.കൃഷ്ണന്‍ നായരെ ചടങ്ങില്‍ ആദരിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും അന്നദാനവും ഉണ്ടാകും.
ഉച്ചയ്ക്ക് 2 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. ബി.ജെ.പി. തിരുവനന്തപുരം ജില്ല പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. മാര്‍ത്തോമ സഭ കൊല്ലം ഭദ്രാസനാധിപന്‍ ഡോ.ഐസക് മാര്‍ ഫിലിക്‌നിനോസ് എപ്പിസ്‌കോപ്പ, സ്വാമി ശിവാമൃത ചൈതന്യ (മാതാ അമൃതാനന്ദമയി മഠം), സ്വാമി അശ്വതി തിരുനാള്‍( ഏകലവ്യാശ്രമം), ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും. ഡി.കെ.മുരളി എം.എല്‍.എ, മുന്‍.എം .എല്‍ .എ കെ.എസ്.ശബരീനാഥന്‍, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി, സോമതീരം എം.ഡി. ബേബി മാത്യൂ,
ജില്ലാപഞ്ചായത്തംഗം കെ. വേണുഗോപാലന്‍ നായര്‍, ബോക്ക് പഞ്ചായത്തംഗങ്ങളായ എസ്.എം.റാസി, സജീവ്.കെ, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അനിതകുമാരി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം ഷാനിഭ ബീഗം, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനില്‍, വര്‍ണ്ണ ലതീഷ്, കോലിയക്കോട് മഹീന്ദ്രന്‍, കിരണ്‍ദാസ്.കെ, റ്റി,മണികണ്ഠന്‍ നായര്‍, ഷോഫി.കെ. തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും.
വൈകുന്നേരം 5 മണിക്ക് ദീപപ്രദക്ഷിണം നടക്കും. നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 19 മുതല്‍ ആരംഭിച്ച 21 ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്കും ശാന്തിഗിരി ആത്മവിദ്യാലയത്തില്‍ നേതൃത്വത്തില്‍ രാജ്യത്തുടനീളവും രാജ്യാന്തരതലത്തിലും നടന്നു വരുന്ന സത്സംഗങ്ങള്‍ക്കും അന്നേദിവസം( സെപ്തംബര്‍ 8 ന്) സമാപനമാകും. സെപ്തംബര്‍ 20 നാണ് പൂര്‍ണ്ണ കുംഭമേള. ഒക്ടോബര്‍ 13 ഞായറാഴ്ച വിജയദശമി ദിനത്തില്‍ സന്ന്യാസദീക്ഷാ വാര്‍ഷികത്തോടെ പ്രാര്‍ത്ഥനാസങ്കല്‍പ്പങ്ങള്‍ക്കും ആഘോഷപരിപാടികള്‍ക്കും സമാപനമാകുമെന്ന് ശാന്തിഗിരി ഹെല്‍ത്ത്‌കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
CONTENT HIGHLIGHTS; Shantigiri Ashram Founder Navajyoti Sreekarunakara Guru’s 98th Birthday Celebration ‘Navapoojitam’ Tomorrow