സമീകൃത ആഹാരമായ മുട്ട നമ്മുടെ ശരീരത്തിന് നൽകുന്ന ഗുണങ്ങൾ വളരെ വലുതാണ്. പലർക്കും ഈ ഗുണങ്ങളെ കുറിച്ച് അറിയില്ല എന്ന് പറയുന്നതാണ് സത്യം. എന്നാൽ മുട്ട നമ്മുടെ ശരീരത്തിലേക്ക് ദിവസവും ചെല്ലുന്നത് കൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കണം. പലർക്കും ഒരു തെറ്റിദ്ധാരണയുണ്ട്. മുട്ട അമിതമായി കഴിക്കുകയാണെങ്കിൽ കൊളസ്ട്രോൾ വരും എന്ന് അങ്ങനെ ചിന്തിക്കുന്നത് വളരെ തെറ്റായ ഒരു കാര്യമാണ്. മുട്ടയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം..
മുട്ടയുടെ ഗുണങ്ങൾ
- പോഷക സമൃദ്ധമാണ്
- പ്രോട്ടീനിന്റെ സമ്പൂർണ്ണ ഉറവിടമാണ്
- ഹൃദയാരോഗ്യത്തിൽ പിന്തുണയ്ക്കുന്നു
- കണ്ണിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു
- ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
- രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു
മുട്ടയിൽ അടങ്ങിയിരിക്കുന്നവ
72 കിലോ കലോറി
7. 0 ഗ്രാം പ്രോട്ടീൻ
4.8 ഗ്രാം കൊഴുപ്പ്
1.4 ഗ്രാം പൂരിത കൊഴുപ്പ്
1.8 ഗ്രാം മോണോ അപൂരിത കൊഴുപ്പ്
0.8 ഗ്രാം പോളി അപൂരിത കൊഴുപ്പ്
15 എം സിജി ഫോലേറ്റ്
മുട്ട എല്ലാവർക്കും കഴിക്കാൻ സാധിക്കുമോ എന്നൊരു സംശയം പൊതുവേ നിലനിൽക്കുന്നുണ്ട്. കൊളസ്ട്രോൾ ഉള്ള ആളുകൾ മുട്ട കഴിക്കുന്നതിൽ കുഴപ്പങ്ങളൊന്നുമില്ല മുട്ടയുടെ വെള്ള മാത്രമേ കഴിക്കാവൂ എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം മുട്ടയുടെ മഞ്ഞക്കുരുവിലാണ് കൂടുതലും കൊഴുപ്പാട് അടങ്ങിയിരിക്കുന്നത്. ശിശുക്കൾക്കും കുട്ടികൾക്കും ഗർഭിണികൾക്കും പ്രായമായവർക്കും ഒക്കെ ചെറുതായി വേവിച്ച മുട്ട സുരക്ഷിതമായി കഴിക്കാവുന്നതാണ്. പൂർണ്ണമായി ദഹിക്കാൻ സാധിക്കുന്ന പ്രോട്ടീനിന്റെ ഉറവിടമാണ് മുട്ട. ഹൃദയാരോഗ്യം പോലെ തന്നെ തലച്ചോറിന്റെ വികാസത്തിനും മുട്ട സഹായിക്കുന്നുണ്ട്. നിരവധി പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
Story Highlights ; Egg benafits