തോൽപ്പെട്ടി ചെക്ക്പോസ്റ്റും കടന്ന് വായനാടിലേക്ക് കയറാം. അവിടെനിന്നും വലത്തേക്കുള്ള റോഡിൽ കയറി അപ്പപ്പാറ വഴി തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോകാം.
മനോഹരം ആയ റോഡ് ആണ്. റോഡിനു ഇരുവശവും കാപ്പിയും കുരുമുളകും ഇഞ്ചിയും കൃഷികൾ കാണാം. ഇടക്കിടക്കു വരുന്ന ചാറ്റൽമഴ ആ യാത്രയും മനോഹരമാക്കുകയും ചെയ്യും . വയനാടിന്റെ ഭംഗി എത്ര സുന്ദരമാണ് എന്ന് തോന്നിപ്പോകും.. അല്പസമയം കഴിഞ്ഞപ്പോൾ മനോഹരമായ നെൽപ്പാടങ്ങൾ കാണാൻ സാധിക്കും. അപ്പപ്പാറക്കു മുൻപ് ഒരു നെല്പാടം കാണാം. തട്ടുതട്ടായി പാടങ്ങൾ. ട്രാക്ടർ കൊണ്ട് കൃഷിയിടം ഒരുക്കുന്നതൊക്കെ ഒരു ഭംഗി ആണ്. മനസ്സിൽ ഒരുപാട് സന്തോഷം നൽകുന്ന കാഴ്ചകൾ കാണാം. . നെല്പാടങ്ങൾക്ക് അതിർത്തി പങ്കിടുന്നത് ബ്രഹ്മഗിരി മലകളാണ്. ദൂരെയായി ഏറുമാടങ്ങളും വീടുകളുമൊക്കെ കാണാം. വയനാട് എത്ര സുന്ദരമാണ് എന്ന് തോന്നി പോകും ആ നിമിഷം.
വനത്തിലേക്ക് നീണ്ടുകിടക്കുന്നത് നല്ല അടിപൊളി റോഡുകൾ ആണ്. സ്ഥിരമായി ആനകളെ കാണുന്ന കാടുകൾ. റോഡിലൊക്കെ ആനപ്പിണ്ടം കാണാം. അവിടെ നിന്ന് നേരെ ചെന്നെത്തുന്നത് തിരുനെല്ലി ക്ഷേത്രത്തിൽ ആണ്. ക്ഷേത്രത്തിനു പിന്നിലായി ഉയർന്നു നിന്ന് ഒരു വന്മതിൽ പോലെ ബ്രഹ്മഗിരി മലകൾ.തിരുനെല്ലി ക്ഷേത്രത്തിനു താഴെയായി മനോഹരമായ ഗ്രാമങ്ങളുണ്ട്. . കാളിന്ദി നദിക്കു കുറുകെ പുതിയതായി പാലവും റോഡും ഒക്കെ വന്നിരിക്കുന്നു. കൃഷിയില്ലാത്ത പാടങ്ങൾക് നടുവിൽ ഒരു കൊച്ഛ് വീടും പുറകിൽ ഒരു അരുവിയും. മാനന്തവാടിയിലേക്ക് പോകും വഴി വീണ്ടും കാട്ടിലൂടെയുള്ള യാത്ര . ഇടക്കിടക്കു മാനുകളെ കാണാം..
ഉരുൾപൊട്ടലുണ്ടായ ചൂരൽമല വയനാടിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. സുരക്ഷിതമായ ഭൂപ്രകൃതിയുള്ള സ്ഥലങ്ങളാണ് മറ്റു പലതും. പ്രേത്യേകിച്ഛ് മാനന്തവാടി സുൽത്താൻബത്തേരി പുൽപള്ളി തുടങ്ങിയ പ്രദേശങ്ങൾ. തീർച്ചയായും കണ്ടിരിക്കേണ്ടതാണ് സ്ഥലങ്ങൾ..ഉരുൾപൊട്ടലിനു ശേഷം വയനാട്ടിലേക്ക് ടൂറിസ്റ്റുകളുടെ വരവ് വളരെ കുറവാണ്. പലരും ഇവിടേക്ക് വരാൻ മടിക്കുകയാണ് ചെയ്യുന്നത്. എന്നാൽ പ്രകൃതി സൗന്ദര്യത്തിന്റെ ഒരു വലിയ കാഴ്ച അനുഭവം തന്നെയാണ് ഇവിടെ ആളുകൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.. യാതൊരു കാരണവശാലും ഈ കാഴ്ച മിസ്സ് ചെയ്യാൻ പാടില്ല
Story Highlights ;Wayanad travel