വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന ജാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ആപ്പിൾ ജാം വീട്ടിൽ തന്നെ തയ്യാറാക്കാം അതും വളരെ കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച്.
ചേരുവകൾ
ആപ്പിൾ – 5 എണ്ണം
പഞ്ചസാര – ഒന്നര കപ്പ് (ആവശ്യത്തിന്)
ചെറുനാരങ്ങാനീര് – 1 ടേബിൾ സ്പൂൺ
ചൂടുവെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. ആപ്പിൾ നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം അത് ചെറിയ കഷണങ്ങളായി മുറിച്ച് വയ്ക്കാം.
2. ഇതൊരു പാനിലേക്ക് ഇട്ടുകൊടുക്കാം ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന പഞ്ചസാരയും ചേർത്തു കൊടുക്കാം. ഇവ രണ്ടും കൂടി നന്നായിട്ടൊന്നു മിക്സ് ചെയ്യാം. അതിനുശേഷം തീ ഓൺ ചെയ്യാം.
3. ഈ ആപ്പിൾ കഷണങ്ങൾ നന്നായി ഉടഞ്ഞു വരുന്നതുവരെ പാകം ചെയ്യാം.
4. ഇതിലേക്ക് നാരങ്ങാനീര് ചേർത്ത് എല്ലാം നന്നായി യോജിപ്പിച്ചെടുക്കാം.
5. ജാമിന് കട്ടി കൂടുതലായി തോന്നുകയാണെങ്കിൽ ഇതിലേക്ക് ചൂട് വെള്ളം ചേർത്ത് നേർപ്പിച്ച് എടുക്കാം. നന്നായി പാകം ആയതിനുശേഷം തീ ഓഫ് ചെയ്യാം.
6. തണുത്തതിനുശേഷം ജാം വായുകടക്കാത്ത ഗ്ലാസ് ജാറിലേക്ക് മാറ്റാം. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൂടുതൽ കാലം കേടുകൂടാതിരിക്കും.
content highlight: apple-jam-recipe