Celebrities

“തുട കാണിക്കുന്ന ഡ്രസ്സ് ഇട്ടു എന്നു പറഞ്ഞ് അങ്ങേര് കളിയാക്കുമായിരുന്നു, വിജയശ്രീക്ക് അത് വിഷമം ആയി “- അടൂർ ഭാസിയെ കുറിച്ച് ഷീല

അയാൾ എല്ലാവരെയും വളരെയധികം കളിയാക്കുന്നതായും തോന്നിയിട്ടുണ്ട്

മലയാള സിനിമയിൽ ഒരുകാലത്ത് അതിശക്തമായ കഥാപാത്രങ്ങൾ ചെയ്ത മലയാള സിനിമയുടെ വിസ്മയ നടിയായി മാറിയ താരമാണ് ഷീല. നസീർ ഷീല കോമ്പിനേഷൻ ഒരുകാലത്ത് വളരെ വലുതായിരുന്നു. വലിയൊരു ആരാധകനിര തന്നെയായിരുന്നു ഈ ഒരു കോമ്പിനേഷന് ഉണ്ടായിരുന്നത്. ഇപ്പോൾ തന്റെ പുതിയ അഭിമുഖത്തിൽ ഷീല പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നടൻ നസീറിനെ കുറിച്ചും അടൂർ ഭാസിയെ കുറിച്ചും ഒക്കെ തന്നെ ഷീല പറയുന്നുണ്ട്.

നസീർ വളരെ നല്ലൊരു മനുഷ്യനായിരുന്നു എന്നും അദ്ദേഹത്തിന് ഒരു മോശം കോളിറ്റികളും പറയാനുണ്ടായിരുന്നില്ല എന്നും ഷീല അഭിമുഖത്തിൽ പറയുന്നുണ്ട്. ഇതേ അഭിമുഖത്തിൽ തന്നെ അടൂർ ഭാസിയുടെ സ്വഭാവത്തെപ്പറ്റിയും ഷീല വ്യക്തമായി പറയുന്നുണ്ട്. ഈ വാക്കുകളും വളരെ വേഗം ശ്രദ്ധ നേടുന്നുണ്ടായിരുന്നു .

” അടൂർ ഭാസി വളരെ ചിരിച്ച് എല്ലാവരോടും സംസാരിക്കുന്ന കൂട്ടത്തിലാണ്.. എല്ലാവരോടും കുറച്ച് ഫണ്ണിയായി സംസാരിക്കുന്നതായി തോന്നിയിട്ടുണ്ട്..എന്നാൽ അയാൾ എല്ലാവരെയും വളരെയധികം കളിയാക്കുന്നതായും തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് വിജയശ്രീയെ പോലെയുള്ള നടിമാരെ ഒക്കെ ഒരുപാട് കളിയാക്കുമായിരുന്നു. വിജയശ്രീയുടെ തുട നല്ലതാണ് എന്ന് പറഞ്ഞുകൊണ്ട് പലരും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളൊക്കെയായിരുന്നു താരത്തെ കൊണ്ട് ധരിപ്പിക്കുന്നത്..അവരാ വസ്ത്രം ഒക്കെ ഇട്ട് അവിടെ വന്നിരിക്കുമ്പോൾ നിങ്ങൾക്ക് നാണമില്ലേ എന്നൊക്കെ ചോദിച്ച് അവരെ കളിയാക്കുന്ന രീതി ഒക്കെ ഉണ്ടായിരുന്നു. ശരിക്കും എന്തിനാണ് അങ്ങനെയൊക്കെ പറയുന്നത് എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്.. അവരപ്പോൾ വിഷമിക്കും.. പക്ഷേ അങ്ങനെയൊക്കെ പറയുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു..എന്നാൽ ആളൊരു പാവമായിരുന്നു നല്ല മനുഷ്യനായിരുന്നു.. അതേസമയം എന്നെ ആർക്കും കളിയാക്കാൻ ഒന്നും പറ്റില്ല എന്നും ഷീല പറയുന്നുണ്ട്.
Story Highlights ; Sheela Talkes Adoor Bhasi